Asianet News MalayalamAsianet News Malayalam

'ആനന്ദംമടികേ' വിഡിയോ ഗാനം പുറത്തുവിട്ടു, തെലുങ്കില്‍ പ്രണയിച്ച് പ്രിയാ വാര്യര്‍

പ്രിയാ വാര്യര്‍ നായികയാകുന്ന തെലുങ്ക് ചിത്രം ഇഷ്‍കിലെ ഗാനം പുറത്തുവിട്ടു.

Priya Warrier film song
Author
Kochi, First Published Jul 24, 2021, 1:27 PM IST

പ്രിയ വാര്യര്‍ നായികയാകുന്ന തെലുങ്ക് സിനിമയാണ് ഇഷ്‍ക്. സഞ്‍ജ തേജയാണ് ചിത്രത്തിലെ നായകൻ.  സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സിനിമയിലെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

ആനന്ദംമടികേ എന്ന ഗാനമാണ്  പുറത്തുവിട്ടിരിക്കുന്നത്. സിദ് ശ്രീറാം ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീമണിയാണ് ഗാനരചന നിര്‍വിച്ചിരിക്കുന്നത്. അനുരാഗ് മോഹൻ സംവിധാനം ചെയ്‍ത ചിത്രമാണ് അതേപേരില്‍ തെലുങ്കിലേക്ക് എത്തുന്നത്.

എസ് എസ് രാജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാം കെ നായിഡുവാണ് ഛായാഗ്രാഹകൻ.  മേഗ സൂപ്പര്‍ ഗുഡ് ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. കൊവിഡ് കാരണമാണ് ചിത്രം വൈകിയത്.

ചിത്രം 30ന് ആണ് റിലീസ് ചെയ്യുക. തിയറ്ററുകളില്‍ തന്നെയാണ് റിലീസ് ചെയ്യുന്നത്. ഷെയ്‍ൻ നിഗം,  ആൻ ശീതള്‍ എന്നിവരായിരുന്നു മലയാളത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ആദ്യ ചിത്രമെങ്കിലും അനുരാഗ് മോഹനെ ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു ഇഷ്‍ക്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios