ഒറ്റ കണ്ണിറുക്കല്‍ പാട്ടിലൂടെ ശ്രദ്ധേയയായ നടിയാണ് പ്രിയ വാര്യര്‍. ഒരു അഡാര്‍ ലൌവിന് ശേഷം മറ്റ് ഭാഷകളിലും പ്രിയ വാര്യര്‍ നായികയായി എത്തി. പ്രിയാ വാര്യരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ പ്രിയ വാര്യര്‍ അഭിനയിച്ച പരസ്യത്തിന്റെ വീഡിയോ ആണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. പരസ്യത്തിന് വിമര്‍ശനവും നേരിടേണ്ടി വരികയാണ്.

ഒരു പെര്‍ഫ്യൂമിന്റെ പരസ്യത്തിലാണ് പ്രിയ വാര്യര്‍ അഭിനയിച്ചിരിക്കുന്നത്. പ്രിയ വാര്യരുടെ അഭിനയിത്തിന് എതിരെ വിമര്‍ശനവുമായി ഒരുപാട് പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. വിഎഫ്എക്സ് ചെയ്‍തതിന് എതിരെയും വിമര്‍ശനവുമുണ്ട്.  പ്രിയ  വാര്യരുടെ മാത്രമല്ല പരസ്യത്തിലെ മറ്റ് അഭിനേതാവിനെയും വിമര്‍ശിക്കുന്നു. കുറച്ചുപേര്‍ അഭിനന്ദനങ്ങളുമായും രംഗത്ത് എത്തിയിട്ടുണ്ട്.