Asianet News MalayalamAsianet News Malayalam

ഒടിടി റിലീസിനു മുന്‍പേ ലാഭം? പ്രിയദര്‍ശന്‍റെ 'ഹംഗാമ 2'ന് ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാര്‍ നല്‍കിയ തുക

1984ല്‍ താന്‍ മലയാളത്തില്‍ ഒരുക്കിയ പൂച്ചക്കൊരു മൂക്കൂത്തിയാണ് ഹംഗാമ എന്ന പേരില്‍ പ്രിയദര്‍ശന്‍ 2003ല്‍ ഹിന്ദിയില്‍ പുന:സൃഷ്ടിച്ചത്

priyadarshan directed hungama 2 bought by disney plus hotstar
Author
Thiruvananthapuram, First Published Jun 5, 2021, 3:42 PM IST

പ്രിയദര്‍ശന്‍ എട്ട് വര്‍ഷത്തിനു ശേഷം ബോളിവുഡിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് 'ഹംഗാമ 2'. പരേഷ് റാവലും ശില്‍പ ഷെട്ടിയും മീസാന്‍ ജാഫ്രിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അതിഥിതാരമായി അക്ഷയ് ഖന്നയും എത്തുന്നുണ്ട്. കൊവിഡ് ആദ്യതരംഗം എത്തുന്നതിനു മുന്‍പുതന്നെ ഭൂരിഭാഗം ചിത്രീകരണവും പൂര്‍ത്തിയാക്കിയിരുന്ന ചിത്രം ഇപ്പോള്‍ പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്‍റെ ഡിജിറ്റല്‍, സാറ്റലൈറ്റ് അവകാശങ്ങള്‍ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയെന്ന് എന്‍റര്‍ടെയ്‍ന്‍മെന്‍റ് വെബ്സൈറ്റ് ആയ ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡിജിറ്റല്‍ റൈറ്റ്സ് ഇനത്തില്‍ മാത്രം നിര്‍മ്മാതാവിന് ലഭിച്ചത് 30 കോടി രൂപയാണെന്നാണ് ഹംഗാമയുടെ റിപ്പോര്‍ട്ട്. സാറ്റലൈറ്റ് അവകാശം കൂടി ചേര്‍ത്താല്‍ ലഭിച്ച തുക 36 കോടിയോളം വരുമെന്നും റിപ്പോര്‍ട്ടിലുണ്ട്. മ്യൂസിക് റൈറ്റ്സ് അടക്കം മറ്റവകാശങ്ങള്‍ കൂടി ചേര്‍ത്താല്‍ ചിത്രത്തിന്‍റെ ആകെ റെവന്യൂ 45 കോടിയാണെന്നാണ് കണക്കാക്കപ്പെടുന്നത്. 30 കോടി ബജറ്റ് കണക്കാക്കപ്പെടുന്ന ചിത്രത്തിന് ഇതിനകം ടേബിള്‍ പ്രോഫിറ്റ് എത്തിയിട്ടുണ്ടെന്നും ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. 

2003ല്‍ പ്രിയദര്‍ശന്‍റെ തന്നെ സംവിധാനത്തില്‍ പുറത്തെത്തിയ 'ഹംഗാമ'യുടെ തുടര്‍ച്ചയാണ് ഹംഗാമ 2. 1984ല്‍ താന്‍ മലയാളത്തില്‍ ഒരുക്കിയ പൂച്ചക്കൊരു മൂക്കൂത്തിയാണ് ഹംഗാമ എന്ന പേരില്‍ പ്രിയദര്‍ശന്‍ 2003ല്‍ ഹിന്ദിയില്‍ പുന:സൃഷ്ടിച്ചത്. പരേഷ് റാവല്‍, ഷോമ ആനന്ദ്, അക്ഷയ് ഖന്ന, അഫ്‍താബ് ശിവ്‍ദസാനി, റിമി സെന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. "പഴയ ചിത്രത്തിന്‍റെ (ഹംഗാമ) വിഷയം തെറ്റിദ്ധാരണയും ആശയക്കുഴപ്പവും ഒക്കെയായിരുന്നു. അതുതന്നെയാണ് രണ്ടാം ഭാഗത്തിലും വിഷയം. പക്ഷേ കഥ വ്യത്യസ്തമാണ്", പ്രിയന്‍ പറഞ്ഞിരുന്നു. 
 

Follow Us:
Download App:
  • android
  • ios