പ്രിയദർശൻ സംവിധാനം ചെയ്ത അക്ഷയ് കുമാർ ചിത്രം 'ഭൂത് ബംഗ്ല' ബോക്സ് ഓഫീസിൽ വൻ വിജയമായി മാറിയിരിക്കുന്നു

ബോളിവുഡ് സൂപ്പര്‍ താരങ്ങളില്‍ ഏറ്റവും മിനിമം ഗ്യാരന്‍റി കല്‍പിക്കപ്പെടുന്ന പേരുകാരനായിരുന്നു അക്ഷയ് കുമാര്‍. എന്നാല്‍ അത് കൊവിഡ് കാലത്തിന് മുന്‍പായിരുന്നു. മറ്റ് താരങ്ങളില്‍ പലരും കൂടുതല്‍ സെലക്റ്റീവ് ആയപ്പോള്‍ അക്ഷയില്‍ നിന്നാണ് ഇന്‍ഡസ്ട്രിക്ക് കൂടുതല്‍ ചിത്രങ്ങള്‍ ലഭിച്ചത്. പക്ഷേ അദ്ദേഹത്തിന്‍റെ താരപദവിക്ക് ചേര്‍ന്നുള്ള വിജയങ്ങള്‍ പിന്നീട് നന്നേ കുറഞ്ഞുവന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ഒരു ചിത്രം തിയറ്ററുകളില്‍ വിജയിച്ചിരിക്കുകയാണ്. കൊവിഡ് കാലത്തിന് ശേഷം ബോക്സ് ഓഫീസില്‍ വിജയിക്കുന്ന മൂന്നാമത്തെ അക്ഷയ് കുമാര്‍ ചിത്രമാണ് ഇത്. കൊവിഡ് കാലത്തിന് ശേഷം അക്ഷയ് കുമാറിന് ലഭിച്ചിരിക്കുന്ന ഏറ്റവും മികച്ച രണ്ടാമത്തെ വിജയവും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഹൊറര്‍ കോമഡി ചിത്രം ഭൂത് ബംഗ്ലയാണ് അത്. ഏപ്രില്‍ 17 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം നേടിയിരിക്കുന്നത് 231 കോടിയാണ്. ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്ന നെറ്റ് കളക്ഷന്‍ 146.50 കോടിയും വിദേശ കളക്ഷന്‍ 57.15 കോടിയുമാണ്. ഇന്ത്യയിലെ ഗ്രോസ് ആവട്ടെ 173.88 കോടിയുമാണ്. 120 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണ് ഇതെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം കൊവിഡിന് ശേഷം അക്ഷയ് കുമാറിന് ഏറ്റവും മികച്ച വിജയം സമ്മാനിച്ച ചിത്രം ഒഎംജി 2 ആയിരുന്നു. താരതമ്യേന ചെറിയ ബജറ്റില്‍ നിര്‍മ്മിച്ചതായിരുന്നു കാരണം. 65 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം ഇന്ത്യയില്‍ നിന്ന് 150 കോടി നെറ്റ് കളക്ഷന്‍ നേടി. ഭൂത് ബംഗ്ല കഴിഞ്ഞാല്‍ ഈ കാലയളവില്‍ ഏറ്റവും ലാഭം നേടിയ അക്ഷയ് കുമാര്‍ ചിത്രം സൂര്യവന്‍ശി ആണ്. 180 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന്‍റെ ഇന്ത്യന്‍ നെറ്റ് കളക്ഷന്‍ 195.04 കോടി ആയിരുന്നു.

അതേസമയം ഇത്രയും നീണ്ട കരിയര്‍ സംവിധാന രംഗത്തുള്ള ആദ്യ 100 കോടി, 200 കോടി ചിത്രവുമാണ് ഭൂത് ബംഗ്ല. പ്രിയദര്‍ശന്‍റെ വര്‍ത്തമാനകാല ബോളിവുഡ് കരിയറില്‍ ചലനമുണ്ടാക്കും ഈ വിജയം എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Asianet News Live | Kerala CM Race 2026 | UDF | Kerala Breaking News | Malayalam News | HD Live News