സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂകൾ ലഭിച്ചുവെങ്കിലും ആരാധകർ ഇരുകയ്യും നീട്ടിയാണ് സിനിമയെ സ്വീകരിച്ചത്.
ചെന്നൈ: സംവിധായകൻ പ്രിയദർശന്(Priyadarshan) കൊവിഡ്(Covid-19) സ്ഥിരീകരിച്ചു. അദ്ദേഹം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഇന്ത്യൻ എക്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. പ്രിയദര്‍ശന്റെ ആരോഗ്യ നില തൃപ്തികരമാണ്.
മോഹൻലാൽ നായകനായി എത്തിയ മരക്കാർ ആണ് പ്രിയദർശന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.
ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ഒടുവിൽ ഡിംസംബർ രണ്ടാം തീയിതിയാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂകൾ ലഭിച്ചുവെങ്കിലും ആരാധകർ ഇരുകയ്യും നീട്ടിയാണ് സിനിമയെ സ്വീകരിച്ചത്.
ആദ്യദിനം ലോകമാകെ 16,000 പ്രദര്‍ശനങ്ങളായിരുന്നു ചിത്രത്തിന് ഉണ്ടായിരുന്നത്. പ്രീ-റിലീസ് ടിക്കറ്റ് ബുക്കിംഗ് വഴി മാത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് നേരത്തെ അറിയിച്ചിരുന്നു. 67മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച ഫീച്ചര്‍ ഫിലിം, മികച്ച സ്‌പെഷ്യല്‍ ഇഫക്റ്റുകള്‍, മികച്ച വസ്ത്രാലങ്കാരം എന്നീ പുരസ്‌കാരങ്ങളും മരക്കാര്‍ കരസ്ഥമാക്കിയിരുന്നു.
കുഞ്ഞാലി മരക്കാർ നാലാമനായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. പ്രഭു, അർജുൻ, അശോക് സെൽവൻ എന്നിവരാണ് കയ്യടി നേടുന്ന മറ്റ് താരങ്ങൾ. പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, ബാബുരാജ്, നന്ദു, സന്തോഷ് കീഴാറ്റൂർ, വീണ നന്ദകുമാർ തുടങ്ങി വൻ താരനിര ചിത്രത്തിന്റെ ഭാഗമായിരുന്നു.
