ടുത്ത ബേളിവുഡ് ചിത്രം നടൻ അക്ഷയ് കുമാറിനൊപ്പമാണെന്ന് സംവിധായകൻ പ്രിയദർശൻ. വരാനിരിക്കുന്നത് കോമിക് ത്രില്ലറാണെന്നും അദ്ദേഹം 'മുംബൈ മിററിന്' നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 8 വര്‍ഷത്തിന് ശേഷം ബോളിവുഡിലൊരുക്കിയ ഹംഗാമ 2 റിലീസ് ചെയ്യാനിരിക്കെയാണ് പ്രിയദർശന്റെ പുതിയ പ്രഖ്യാപനം.

'അക്ഷയ് ആയിരിക്കും ചിത്രം നിര്‍മ്മിക്കുന്നത്. അദ്ദേഹത്തെ വെച്ച് ഒരു സീരിയസ് ചിത്രമാണ് ഞാന്‍ ആലോചിച്ചിരുന്നത്. എന്നാല്‍ പ്രേക്ഷകര്‍ ഒരു കോമഡി ചിത്രമാകും പ്രതീക്ഷിക്കുകയെന്ന് അക്ഷയ് ചൂണ്ടിക്കാട്ടുകയുണ്ടായി. ശേഷമാണ് കോമിക് ത്രില്ലറാകാമെന്ന് തീരുമാനിച്ചത്. ചിത്രം ഡിസംബറില്‍ തുടങ്ങാനിരുന്നതാണ്. പക്ഷേ അടുത്ത സെപ്റ്റംബറിലേക്ക്‌ മാറ്റിയിരിക്കുകയാണ്', പ്രിയദര്‍ശന്‍ അറിയിച്ചു.

അക്ഷയ് കുമാര്‍, സുനില്‍ഷെട്ടി, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹേര ഫേരിയുടെ മൂന്നാം ഭാഗം വരുന്നുവെന്ന വാർത്തകളും പ്രയദർശൻ തള്ളി. ഹേര ഫേരിയുടെ മൂന്നാം ഭാ​ഗത്തിനോട് താല്‍പ്പര്യമില്ലെന്ന് നിര്‍മ്മാതാക്കളോട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എട്ട് വര്‍ഷത്തിനിപ്പുറം പ്രിയദര്‍ശന്‍ ഹിന്ദിയിലൊരുക്കുന്ന ചിത്രമാണ് ഹംഗാമ 2. മലയാളത്തിൽ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിന്റെ മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം റിലീസിനായുള്ള കാത്തിരിപ്പിലാണ്. ചിത്രം പ്രദർശനത്തിനെത്തിക്കാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചപ്പോഴാണ് ലോകമെമ്പാടും കൊവിഡ് പ്രതിസന്ധി ഉടലെടുത്തത്.