ദൈവം സമ്മാനിച്ച ഏറ്റവും മനോഹരമായ നിമിഷമാണ് ഇത് എന്ന് പ്രിയദര്‍ശൻ പറയുന്നു.

മോഹൻലാല്‍ നായകനാകുന്ന പുതിയ സിനിമയാണ് ബ്രോ ഡാഡി. പൃഥ്വിരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നത് മറ്റൊരു വലിയ പ്രത്യേകത. ചിത്രത്തിന്റെ പ്രഖ്യാപനം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സിനിമയില്‍ മകള്‍ കല്യാണിയും അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് സംവിധായകൻ പ്രിയദര്‍ശൻ.

Add Asianetnews as a Preferred SourcegooglePreferred

ഇന്ന് എനിക്ക് ദൈവം സമ്മാനിച്ച ഏറ്റവും മനോഹരമായ നിമിഷമാണ് ഇത്. മകള്‍ കല്യാണി എനിക്ക് അനുഗ്രഹമായുള്ള സുഹൃത്ത് മോഹൻലാലിനൊപ്പം അഭിനയിച്ചു. നന്ദി പൃഥ്വിരാജ് എന്നും പ്രിയദര്‍ശൻ എഴുതുന്നു. പ്രിയദര്‍ശൻ തന്നെ സംവിധാനം ചെയ്യുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ പ്രണവ് മോഹൻലാലിനൊപ്പമുള്ള രംഗങ്ങളില്‍ കല്യാണി അഭിനയിച്ചിരുന്നു.

ആന്റണി പെരുമ്പാവൂര്‍ ആണ് ബ്രോ ഡാഡി നിര്‍മിക്കുന്നത്.

കല്യാണി പ്രിയദര്‍ശനു പുറമേ മീനയാണ് ചിത്രത്തിലെ മറ്റൊരു നായിക. പൃഥ്വിരാജും മുഴുനീള വേഷത്തില്‍ ചിത്രത്തിലുണ്ട്. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിദ്ധു പനയ്‍ക്കല്‍ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍. എം ആര്‍ രാജകൃഷ്‍ണനാണ് ഓഡിയോഗ്രാഫി. ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് സൂചന നല്‍കിയിരിക്കുന്നത്. സന്തോഷകരമായ ഒരു സിനിമയായിരിക്കും ഇതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.