പ്രഭാസിന്റെയല്ല, പ്രിയദര്‍ശിയുടെ ഡാര്‍ലിംഗ്, ലിറിക്കല്‍ വീഡിയോ പുറത്ത്

ഡാര്‍ലിംഗിലെ ഗാനം പുറത്ത്.

Priyadarshis Darling song lyrical video out hrk

പ്രിയദര്‍ശി നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് ഡാര്‍ലിംഗ്. അടുത്തിടെ ഡാര്‍ലിംഗിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. നഭാ നടേഷ് നായികയായെത്തുന്നു. ഹനുമാന്റെ നിര്‍മാതാക്കളായ നിരഞ്‍ജൻ റെഡ്ഡിയുടെ ചിത്രമായ ഡാര്‍ലിംഗിലെ ഖലാസെയെന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു.

പ്രഭാസ് നായകനായ ഒരു ഹിറ്റ് ചിത്രമായ ഡാര്‍ലിംഗ് പ്രേക്ഷകരുടെ മനസില്‍ എന്നും നിലനില്‍ക്കുന്ന ഒന്നാണ്. അതേ പേരില്‍ വീണ്ടും ഒരു ചിത്രം നഭാ നടേഷും പ്രിയദര്‍ശിയും പ്രധാന വേഷങ്ങളില‍ായി എത്തുമ്പോള്‍ അതിനും ഒരു കൗതുകമുണ്ട്. പ്രണയത്തിനും ചിരിക്കും പ്രാധാന്യം നല്‍കിയിട്ടുളള ചിത്രമായിരിക്കും ഡാര്‍ലിംഗ്. സംവിധാനം നിര്‍വഹിക്കുന്നത് അശ്വിൻ റാമാണ്.

വമ്പൻമാരെ ഞെട്ടിച്ച 2024ലെ ഹിറ്റ് ചിത്രമായ ഹനുമാൻ രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. തേജ സജ്ജ നായകനായ ഹനുമാൻ സിനിമ ഒരുക്കിയത് ചെറിയ ബജറ്റില്‍ ആയിരുന്നു. എന്നിട്ടും ആഗോളതലത്തില്‍ ഹനുമാന് ആകെ 300 കോടി രൂപയിലധികം നേടാനായിരുന്നു. ഒരു എപ്പിക് സൂപ്പര്‍ ഹീറോ ചിത്രമായിട്ടായിരുന്നു തേജ സജ്ജയുടെ ഹനുമാൻ പ്രദര്‍ശനത്തിനെത്തിയത്.

തെലുങ്കിലെ യുവ നായകൻമാരില്‍ ശ്രദ്ധേയാകര്‍ഷിച്ച താരമാണ് തേജ സജ്ജ. തേജ സജ്ജയുടേതായി നായകനായി മുമ്പെത്തിയ ചിത്രം 'അത്ഭുത'മാണ്. 'സൂര്യ' എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ തേജ സജ്ജ വേഷമിട്ടത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണമായിരുന്നില്ല നേടിയത്. മാലിക് റാം ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ലക്ഷ്‍മി ഭൂപയിയയും പ്രശാന്ത് വര്‍മയുമാണ് തിരക്കഥ എഴുതിയത്. ശിവാനി രാജശേഖര്‍ ആയിരുന്നു തേജയുടെ ചിത്രത്തില്‍ നായികയായി എത്തിയത്, സത്യരാജ്, ശിവാജി രാജ, ദേവി പ്രസാദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തി . ബാലതാരമായി അരങ്ങേറിയ തേജ തമിഴ് സിനിമയിലും വേഷമിട്ടിട്ടുണ്ട്.

Read More: സ്ഥാനം നഷ്‍ടമായി പൃഥ്വിരാജ്, മലയാളി താരങ്ങളില്‍ മുന്നേറി ഫഹദ്, മമ്മൂട്ടിയോ മോഹൻലാലോ?, ആരാണ് ഒന്നാമൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios