കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകള്‍ മാത്രമാണ് ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും പുറത്തുവരുന്നത്. ദിവസങ്ങള്‍ക്കിടയില്‍ ജനജീവിതത്തിന്റെ എല്ലാ രീതികളെയും സ്വാധീനിച്ച മറ്റൊരു സംഭവം അടുത്തൊന്നും നമ്മള്‍ കണ്ടിട്ടില്ല. സിനിമാ മേഖലയടക്കം എല്ലാം ദിവസങ്ങള്‍ കൊണ്ട് നിശ്ചലമായി. കൊവിഡ് 19ന്റെ പ്രതിരോധത്തിന്റെ ഭാഗമായി നടി പ്രിയങ്ക ചോപ്ര പങ്കുവച്ച ഒരു ബോധവല്‍ക്കരണ, അനുഭവ വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്.  രോഗത്തിന്റെ പശ്ചാത്തലത്തില്‍ വീട്ടില്‍ നിരീക്ഷണത്തിലാണ് താരമിപ്പോള്‍. ഫേസ്ബുക്ക് ലൈവില്‍ പ്രിയങ്ക പറയുന്നത് എല്ലാവരും ശ്രദ്ധിക്കണമെന്നാണ്.

ഒരു ഹലോ പറയാന്‍ വന്നതാണ്. എല്ലാവരും സുരക്ഷിതരായി ഇരിക്കുന്നു എന്ന് പ്രതീക്ഷിക്കുന്നു. ക്വറന്റൈന്‍ രസകരമായ ഒറു അനുഭവമാണ്. നമ്മുടെ ജീവിതങ്ങളെല്ലാം മാറിമറിഞ്ഞിരിക്കുകയാണ്. ഇത് സിനിമയല്ല, യാഥാര്‍ത്ഥ്യമാണ്. ഞാനും നിക്കും കഴിഞ്ഞ ഒരാഴ്ചയായി വീട്ടിനുള്ളില്‍ തന്നെയാണ്.  എട്ട് ദിവസം പിന്നിട്ടിരിക്കുന്നു. ജീവിതത്തില് വളരെ ടൈറ്റ് ഷെഡ്യൂള്‍ ഉള്ളവരാണ് ഞങ്ങള്‍, ചുറ്റും ആളുകളും ബഹളവും അങ്ങനെ.. എല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായി. ജീവിതം മാറിയിരിക്കുന്നു. എല്ലാവര്‍ക്കും ഇതേ അനുഭവം തന്നെയായിരിക്കും.

എല്ലാവരും ആരോഗ്യത്തോടെ ഇരിക്കാന്‍ കൊവിഡിനെ കുറിച്ച് ബോധമുള്ളവരായിരിക്കണമെന്നും, എല്ലാ കാര്യങ്ങളും അറിയണമെന്നും താരം പറഞ്ഞു. അറിയുന്ന കാര്യങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്താന്‍ വിശ്വാസ്യതയുള്ള ഉറവിടങ്ങളില്‍ നിന്ന് മാത്രം കാര്യങ്ങള്‍ അറിയകയെന്നും താരം വ്യക്തമാക്കി.