പ്രിയങ്ക ചോപ്രയുടെ മകളുടെ അര്‍ഥം അറിഞ്ഞ് കൗതുകത്തില്‍ ആരാധകര്‍ (Malti Marie Chopra Jonas).


മകള്‍ക്ക് പേരിട്ട് പ്രിയങ്ക ചോപ്ര- നിക് ജൊനാസ് ദമ്പതികള്‍. മാല്‍തി മേരി ചോപ്ര എന്നാണ് കുഞ്ഞിന് പേരിട്ടത്. സംസ്‍കൃതത്തില്‍ നിന്ന് ഉത്സഭവിച്ച വാക്കാണ് മാല്‍തി. സുഗന്ധമുള്ള പുഷ്‍പം അല്ലെങ്കില്‍ ചന്ദ്രപ്രകാശം എന്നാണ് അര്‍ഥം. കടലിലെ നക്ഷത്രം എന്ന അര്‍ഥമുള്ള സ്റ്റെല്ല മാരിസ് എന്ന ലാറ്റിൻ പദത്തില്‍ നിന്നുള്ള വാക്കും കുഞ്ഞിന് പേരായി സ്വീകരിച്ചു. യേശു ക്രിസ്‍തുവിന്റെ മാതാവായ മേരി എന്ന അര്‍ഥവും പ്രിയങ്കയുടെ കുഞ്ഞിന്റെ പേരിനുണ്ട്. എന്തായാലും പ്രിയങ്ക ചോപ്രയുടെ കുഞ്ഞിന്റെ പേര് ചര്‍ച്ചയായിരിക്കുന്നു (Malti Marie Chopra Jonas).

ഗായകനായ നിക്ക് ജൊനാസും പ്രിയങ്ക ചോപ്രയും 2018ലായിരുന്നു വിവാഹിതരായത്. ഡിസംബര്‍ ഒന്നിനാണ് ഇരുവരും വിവാഹിതരായത്. ആറ് മാസത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഭർത്താവിനൊപ്പം യുഎസിലാണ് നിലവില്‍ പ്രിയങ്ക ചോപ്രയുടെ താമസം.

കുഞ്ഞ് ജനിച്ച കാര്യം പ്രിയങ്ക ചോപ്ര തന്നെയാണ് അറിയിച്ചത്. വാടക ഗര്‍ഭധാരണത്തിലൂടെ ഞങ്ങള്‍ ഒരു കുഞ്ഞിനെ സ്വാഗതം ചെയ്‌തെന്ന് വളരെ സന്തോഷത്തോടെ അറിയിക്കുകയാണ്. ഈ പ്രത്യേക സമയത്ത് കുടുംബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് സ്വകാര്യത ആവശ്യമാണ് എന്നുമായിരുന്നു പ്രിയങ്ക ചോപ്ര എഴുതിയത്. വാടക ഗര്‍ഭധാരണത്തിലൂടെ ഒരു കുഞ്ഞ് ജനിച്ചപ്പോള്‍ പ്രിയങ്ക ചോപ്രയെ അഭിനന്ദിച്ചും വിമര്‍ശിച്ചും ഒട്ടേറെ പേര്‍ രംഗത്ത് എത്തിയിരുന്നു.

ഫറാൻ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയങ്ക ചോപ്ര നായികയാകുന്നുവെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരും ചിത്രത്തില്‍ നായികമാരായുണ്ട്.ഒരു റോഡ് ട്രിപ്പ് ചിത്രമായിരിക്കും ഇതെന്നാണ് സൂചന. 'ജീ ലെ സാറ' എന്നാണ് സിനിമയുടെ പേര്.

Read More : മേരി കോമാകാൻ ഞാൻ ഒരിക്കലും അനുയോജ്യയായിരുന്നില്ല: പ്രിയങ്ക ചോപ്ര

ഇന്ത്യയുടെ ബോക്സിംഗ് താരം മേരി കോമിന്റെ ജീവിത കഥ പ്രമേയമായി അതേ പേരില്‍ സിനിമ വന്നിരുന്നു. പ്രിയങ്ക ചോപ്ര ആയിരുന്നു ചിത്രത്തില്‍ മേരി കോം ആയി അഭിനയിച്ചത്. പ്രിയങ്ക ചോപ്രയുടെ പ്രകടനത്തിനടക്കം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. വടക്ക് കിഴക്കൻ പ്രദേശത്ത് നിന്നുള്ള ആര്‍ക്കെങ്കിലും മേരി കോമായി അഭിനയിക്കാമായിരുന്നുവെന്നാണ് പ്രിയങ്ക ചോപ്ര പറയുന്നത്.

മേരി കോമായി അഭിനയിക്കുന്ന സിനിമ ഏറ്റെടുക്കുമ്പോള്‍ തുടക്കത്തില്‍ എനിക്ക് ആശങ്കയുണ്ടായിരുന്നു. കാരണം അവര്‍ ജീവിക്കുന്ന ഒരു ഇതിഹാസമാണ്. മാത്രമല്ല ഞാൻ അവരെപ്പോലെയല്ല. ശാരീരികമായും ഒരുപോലെ അല്ലായിരുന്നു എന്നും പ്രിയങ്ക ചോപ്ര പറയുന്നു.

വടക്കുകിഴക്കു നിന്നുള്ളതാണ് അവര്‍. ഞാൻ വടക്കേയിന്ത്യയിലും. പക്ഷേ ഞാൻ ഒരു അഭിനേതാവ് എന്ന നിലയില്‍ അവരായി അഭിനയിക്കാൻ ആഗ്രഹിച്ചു. ഒരു ഇന്ത്യൻ സ്‍ത്രീ എന്ന നിലയില്‍ അവര്‍ എന്നെ പ്രചോദിപ്പിച്ചിരുന്നു. ഞാൻ അവരുടെ വേഷം ചെയ്യണമെന്ന് ഒപ്പമുള്ളവര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഏറ്റെടുക്കുകയായിരുന്നു.

മേരി കോമിന്റെ അടുത്ത് താൻ പോയി. വിട്ടില്‍ സമയം ചെലവഴിച്ചു. മക്കളെ കണ്ടു. ഭര്‍ത്താവിനെ കണ്ടു. കായിക ഇനം പഠിക്കാൻ എനിക്ക് ഏകദേശം അഞ്ച് മാസത്തോളം പരിശീലിക്കേണ്ടി വന്നു. എളുപ്പമായിരുന്നില്ല. ഒരു അത്‍ലറ്റിന്റെ രൂപമാകുകയെന്നത് തനിക്ക് കഠിനമായിരുന്നു. ശാരീരികമായി ഞാൻ അവരെപ്പോലെ ആകാതിരുന്നതിനാല്‍ അവരുടെ ആത്മാവിനെ ഉള്‍ക്കൊള്ളാൻ ശ്രമിക്കുകയായിരുന്നുവെന്നും പ്രിയങ്ക ചോപ്ര പറഞ്ഞു.