സിദ്ധാര്‍ഥും ഇഷിതയും തമ്മിൽ അത്രനല്ല സ്വര ചേർച്ചയില്ലായിരുന്നുവെന്നും അതാണ് വിവാഹത്തിൽനിന്നും ഇഷിത പിൻമാറിയതെന്നുമാണ് സോഷ്യൽ മീഡിയ ഒന്നടകം പറയുന്നത്.

മുംബൈ: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ സഹോദരന്‍ സിദ്ധാര്‍ഥിന്റെ വിവാഹം മുടങ്ങിതായി റിപ്പോര്‍ട്ടുകള്‍. ഭാവി വധു ഇഷിതാ കുമാറിന് അടിയന്തിരമായി ശസ്ത്രക്രിയ വേണ്ടി വന്നതിനാലാണ് വിവാഹം മാറ്റിവച്ചതെന്നായിരുന്നു തുടക്കത്തില്‍ വന്ന വാർത്തകൾ. എന്നാല്‍ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും ഇഷിത നീക്കം ചെയ്തതോടെ വിവാഹം മുടങ്ങിയെന്ന അഭ്യൂഹങ്ങളാണ് ഉയരുന്നത്. 

View post on Instagram

സിദ്ധാര്‍ഥും ഇഷിതയും തമ്മിൽ അത്രനല്ല സ്വര ചേർച്ചയില്ലായിരുന്നുവെന്നും അതാണ് വിവാഹത്തിൽനിന്നും ഇഷിത പിൻമാറിയതെന്നുമാണ് സോഷ്യൽ മീഡിയ ഒന്നടകം പറയുന്നത്. അതേസമയം വിവാഹം മുടങ്ങിയതിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞ ഫെബ്രുവരി 27-ന് ദില്ലിയില്‍ വച്ചായിരുന്നു സിദ്ധാര്‍ഥിന്റെ വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങുകളുടെ ചിത്രങ്ങള്‍ പ്രിയങ്ക സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇഷിതയും സിദ്ധാര്‍ഥും തമ്മിലുള്ള വിവാഹം. 

View post on Instagram

ഗായകന്‍ നിക്ക് ജോനാസുമായുള്ള വിവാഹത്തിന് ശേഷം അമേരിക്കയില്‍ താമസിക്കുന്ന പ്രിയങ്ക സഹോദരന്റെ വിവാഹത്തിനായാണ് നാട്ടിലെത്തിയത്. എന്നാല്‍ വിവാഹം മാറ്റി വച്ചതിനെ തുടര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രിയങ്ക മടങ്ങി.