ലോകമെങ്ങും കൊറോണ രോഗത്തിന്റെ ഭീതിയിലാണ്. ഹസ്‍തദാനം   ചെയ്‍തും ആലിംഗനം ചെയ്‍തുമൊക്കെ അഭിവാദ്യം ചെയ്യുന്നത്  വേണ്ടെന്ന് വയ്‍ക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ രംഗത്ത് എത്തിയിരുന്നു. കൊറോണ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. ആള്‍ക്കാരെ അഭിവാദ്യം ചെയ്യുന്നത് നമസ്‍തെ പറഞ്ഞിട്ട് ആകുവെന്ന് നടി പ്രിയങ്ക ചോപ്ര പറയുന്നു. പല വേദികളിലും താൻ നമസ്‍തെ പറയുന്ന ഫോട്ടോകളുടെ മൊണ്ടാഷും പ്രിയങ്ക ചോപ്ര ഷെയര്‍ ചെയ്‍തിട്ടുണ്ട്.

പ്രിയങ്ക ചോപ്ര നമസ്‍തെ പറഞ്ഞ് അഭിവാദ്യം ചെയ്യുന്നത് പലപ്പോഴും മാധ്യമശ്രദ്ധ നേടിയിരുന്നു. ഓസ്‍കര്‍ റെഡ് കാര്‍പ്പറ്റില്‍ പോലും പ്രിയങ്ക ചോപ്ര നമസ്‍തെ പറഞ്ഞായിരുന്നു അഭിവാദ്യം ചെയ്‍തത്. ലോകമെങ്ങും മാറുമ്പോള്‍ പഴയതെങ്കിലും പുതിയ ഒരു രീതി, ആള്‍ക്കാരെ അഭിവാദ്യം ചെയ്യാൻ എന്നാണ് പ്രിയങ്ക ചോപ്ര എഴുതിയിരിക്കുന്നത്. എല്ലാവരെയും സുരക്ഷിതരാക്കൂവെന്നും പ്രിയങ്ക ചോപ്ര എഴുതുന്നു. ഭര്‍ത്താവ് നിക്ക് ജൊനാസിനെ നമസ്‍തെ പറയാൻ പഠിപ്പിക്കുന്ന പ്രിയങ്ക ചോപ്രയുടെ ഫോട്ടോകള്‍ മുമ്പ് താരം ഷെയര്‍ ചെയ്‍തിട്ടുണ്ടായിരുന്നു.