ന്യൂയോർക്ക്: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെയും ​ഭർത്താവും ​ഗായകനുമായ നിക്ക് ജൊനാസിന്റെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വലിയ ആകാംഷയാണ്. ഇരുവരും തമ്മിലുള്ള ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. മുംബൈയിൽനിന്ന് അമേരിക്കയിലേക്ക് ചേക്കേറിയ പ്രിയങ്ക ചോപ്ര ഈയിടയ്ക്കാണ് ലൊസാഞ്ചല്‍സില്‍ തന്റെ സ്വപ്ന ഭവനം സ്വന്തമാക്കിയത്.  ഏകദേശം 144 കോടി (20 മില്യന്‍ ഡോളര്‍) വിലമതിക്കുന്ന ആഢംബര ഭവനമാണ് താരജോടികൾ സ്വന്തമാക്കിയത് വലിയ വാർത്തയായിരുന്നു.

ഇപ്പോഴിതാ ദമ്പതികളുടെ പുതിയ വീട്ടിലേക്ക് ഒരു പുതിയ അതിഥികൂടി എത്തിയിരിക്കുകയാണ്. ഒരു നായകുട്ടിയാണ് പ്രിയങ്ക-നിക്ക് ദമ്പതികൾക്ക് കൂട്ടായി എത്തിയിരിക്കുന്നത്. നിക്ക് ജൊനാസിന് പ്രിയങ്ക ചോപ്ര നൽകിയ സർപ്രൈസ് സമ്മാനമായിരുന്നു നായകുട്ടി. രാവിലെ ഉറക്കത്തിൽനിന്ന് എഴുന്നേറ്റ് അത്‍ഭുതത്തോടെ നായകുട്ടിയെ നോക്കുന്ന നിക്കിന്റെ ദൃശ്യങ്ങൾ പ്രിയങ്ക സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. വിവാഹവാർഷികത്തോട് അനുബന്ധിച്ചാണ് പ്രിയങ്ക, നിക്കിന് നായകുട്ടിയെ സമ്മാനിച്ചത്. ഡിസംബർ ഒന്നിനാണ് പ്രിയങ്ക-നിക്ക് ദമ്പതികളുടെ വിവാഹവാർഷികം.

'ജിനോ' എന്നാണ് നായകുട്ടിക്ക് ദമ്പതികൾ പേരിട്ടിരിക്കുന്നത്. ഇവർക്ക് ഡയാന, നിക്യാങ്ക എന്നിങ്ങനെ പേരുള്ള വേറെയും രണ്ടുനായകുട്ടികൾ‌ ഉണ്ട്. പ്രിയങ്ക ചോപ്ര തനിക്ക് സർപ്രൈസ് ആയി നൽകിയ നായകുട്ടിയുടെ ചിത്രങ്ങൾ നിക്ക് സോഷ്യൽമീഡിയയിൽ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. നായകുട്ടിയുടെ പേരിൽ ദമ്പതികൾ ഇൻസ്റ്റ​ഗ്രാമിൽ ഒരു അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.

 

 

‌'തികച്ചും സർപ്രൈസായിട്ടുള്ളൊരു സമ്മാനവുമായിട്ടായിരുന്നു പ്രി വന്നത്. ഞങ്ങളുടെ ജിനോയെ കാണു. രാവിലെ എഴുന്നേറ്റത് മുതൽ തനിക്ക് ചിരി നിർത്താൻ സാധിച്ചിട്ടില്ല. താനിപ്പോഴും ചിരിച്ചുക്കൊണ്ടിരിക്കുകയാണ്. നന്ദി', എന്ന അടിക്കുറിപ്പോടെയായിരുന്നു നിക്ക് ജൊനാസ് ചിത്രങ്ങൾ പങ്കുവച്ചത്.

2018 ഡിസംബര്‍ ഒന്നിനായിരുന്നു പ്രിയങ്കയും നിക്കും വിവാഹിതരായത്. ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ വച്ച് അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ആഢംബരം നിറഞ്ഞ ചടങ്ങില്‍ രണ്ട് മതാചാരങ്ങള്‍ പ്രകാരമാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്.  

 
 
 
 
 
 
 
 
 
 
 
 
 

And forever starts now... ❤️ @nickjonas

A post shared by Priyanka Chopra Jonas (@priyankachopra) on Dec 4, 2018 at 4:36am PST

 
 
 
 
 
 
 
 
 
 
 
 
 

And forever starts now... ❤️ @nickjonas

A post shared by Priyanka Chopra Jonas (@priyankachopra) on Dec 4, 2018 at 4:35am PST