യുവ നടൻ സുശാന്ത് സിംഗിന്റെ മരണം ചലച്ചിത്രലോകത്തെയും പ്രേക്ഷകരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സുശാന്ത് സിംഗ് ജീവനൊടുക്കിയത്. ആത്മഹത്യയുടെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. ഞെട്ടിപ്പോയിയെന്നാണ് സുശാന്ത് സിംഗിന്റെ ഫോട്ടോ പങ്കുവെച്ച് പ്രിയങ്ക ചോപ്ര പറഞ്ഞിരിക്കുന്നത്. ഒപ്പം നടത്തിയ സംഭാഷണങ്ങള്‍ ഒരിക്കലും മറക്കില്ല എന്നും പ്രിയങ്ക ചോപ്ര പറയുന്നു.

ഞാൻ ഞെട്ടിപ്പോയി. നീ അത്രത്തോളം വേദന അനുഭവിച്ചിരുന്നു. ഇപ്പോള്‍ നീ എവിടെയാണോ അവിടെ സമാധാനത്തോടെയായിരിക്കുമെന്ന്  കരുതുന്നു. വളരെ നേരത്തോ പോയി. ആസ്‍ട്രോഫിസിക്സിനെ കുറിച്ച് നമ്മുടെ സംഭാഷണങ്ങള്‍ ഒരിക്കലും ഞാൻ മറക്കില്ല. സുശാന്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും തന്റെ അനുശോചനം അറിയിക്കുന്നുവെന്നും പ്രിയങ്ക ചോപ്ര പറയുന്നു.