രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. പ്രിയങ്ക ചോപ്ര ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.

ഭര്‍ത്താവ് നിക് ജൊനാസിന് ഒപ്പമുള്ള ഫോട്ടോയാണ് പ്രിയങ്ക ചോപ്ര ഷെയര്‍ ചെയ്‍തിരിക്കുന്നത്. പുഷ്‍ അപ്‍സ് ആണ് തന്റെ ഇഷ്‍ടപ്പെട്ട വ്യായാമം എന്നും ക്യാപ്ഷനായി എഴുതിയിരിക്കുന്നു. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. സിനിമയ്‍ക്ക് പുറത്തെ വിശേഷങ്ങളും ആരാധകരോട് പങ്കുവയ്‍ക്കാൻ തയ്യാറാകുന്ന താരമാണ് പ്രിയങ്ക ചോപ്ര. നിക്ക് ജൊനാസിനൊപ്പമുള്ള പ്രിയങ്ക ചോപ്രയുടെ ഫോട്ടോകള്‍ തരംഗമാകാറുണ്ട്. മെട്രിക്സ് 4, ദ വൈറ്റ് ടൈഗര്‍ എന്നീ സിനിമകളാണ് പ്രധാനമായും പ്രിയങ്ക ചോപ്രയുടെതായി തയ്യാറെടുക്കുന്നത്.