മനോജ് കെ ജയൻ- ഉർവ്വശി താരദമ്പതികളുടെ മകൾ കുഞ്ഞാറ്റ (തേജാലഷ്മി) ആദ്യമായി അഭിനയിക്കുന്ന ചിത്രം
പ്രശസ്‌ത താരങ്ങളായ മനോജ് കെ ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ. റെജി പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസിയാണ് നായകൻ. സിനിമയുടെ ചിത്രീകരണം നാളെ (സെപ്റ്റംബർ 23) കൊല്ലം നീണ്ടകരയിൽ ആരംഭിക്കും. ടി എ റസാഖിൻ്റെ തിരക്കഥയിൽ ഏറെ അംഗീകാരങ്ങള്‍ നേടിയ സുഖമായിരിക്കട്ടെ എന്ന ചിത്രത്തിന് ശേഷം റെജി പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ശ്രേയാനിധി ക്രിയേഷൻസിൻ്റെ ബാനറിൽ സുനിൽകുമാർ എസ്, മുനീർ അറയ്ക്കൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
തികഞ്ഞ ഒരു ഫീൽ ഗുഡ് ചിത്രമാണ് പ്രിയതമനെന്ന് അണിയറക്കാര്‍ പറയുന്നു. നല്ല ആത്മബന്ധമുള്ള ഒരമ്മയുടേയും മകൻ്റെയും ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നുവരുന്നതിലൂടെയുണ്ടാകുന്ന സംഭവങ്ങളാണ് അത്യന്തം നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. നിരവധി ഹ്യൂമർ കുടുംബ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചിട്ടുള്ള കൃഷ്‌ണ പൂജപ്പുരയാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ശാന്തി കൃഷ്‌ണയാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുധീർ കരമന, പത്മരാജ് രതീഷ്, ഇർഷാദ്, രഘുനാഥ് പലേരി, സുനിൽ സുഖദ, ടി പി കുഞ്ഞികൃഷ്ണൻ, സിനു സൈനുദ്ദീൻ, ദിനേശ് പണിക്കർ, മഞ്ജു പത്രോസ്, സൂര്യ ദാസ്, മീര നായർ, കുടശ്ശനാട് കനകം, രാമു മംഗലപ്പിള്ളി, അഭിലാഷ്, കൈഫ്, സുബിൻ, ജോസ് പേരൂർക്കട എന്നിവരും പ്രധാന താരങ്ങളാണ്.
കഥ സനു ഭാസ്‌കർ, ഗാനങ്ങൾ റഫീഖ് അഹമ്മദ്, മനു മഞ്ജിത്ത്, സംഗീതം രമേഷ് നാരായൺ, ബിജിപാൽ, റോണി റാഫേൽ, പശ്ചാത്തല സംഗീതം റോണി റാഫേൽ, ഛായാഗ്രഹണം പ്രദീപ് നായർ, എഡിറ്റിംഗ് സിയാൻ ശ്രീകാന്ത്, കലാസംവിധാനം അർക്കൻ എസ് കർമ്മ, മേക്കപ്പ് പട്ടണം ഷാ, കോസ്റ്റ്യൂം ഡിസൈൻ ഇന്ദൻസ് ജയൻ, കോ ഡയറക്ടർ ഹാരിസൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുഭാഷ് ഇളമ്പൽ, അസോസിയേറ്റ് ഡയറക്ടർ ശരത്, സഹസംവിധാനം അനീഷ് കാട്ടിക്കോ, രാജേഷ് ആർ റിസ്വാൻ, കാസ്‌റ്റിംഗ് ഡയറക്ടർ ആരോമൽ ആർ, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് രാജേഷ് തങ്കപ്പൻ, പ്രൊഡക്ഷൻ കൺട്രോളർ ഹരിവെഞ്ഞാറമൂട്. കരുനാഗപ്പള്ളിയിലും പരിസരങ്ങളിലും വാഗമണിലുമായി ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. പിആര്‍ഒ വാഴൂർ ജോസ്.

