തെലുങ്കിലെ പ്രമുഖ സിനിമ നിര്‍മാതാവ് ഡിസ്ട്രിബ്യൂട്ടറുമായ ദൊരസ്വാമി രാജു അന്തരിച്ചു. ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംവിധായകൻ എസ് എസ് രാജമൗലി, ജൂനിയര്‍ എൻടിആര്‍ തുടങ്ങി ഒട്ടേറെ പേര്‍ ആദരാഞ്‍ജലികളുമായി എത്തി. താരങ്ങള്‍ അടക്കം ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. 700ഓളം സിനിമകള്‍ നിര്‍മിച്ച ആളാണ് ദൊരസ്വാമി രാജു.

ദൊരസ്വാമി രാജു അന്തരിച്ചുവെന്ന വാര്‍ത്ത സങ്കടകരമാണ്. തെലുങ്ക് സിനിമ വ്യാവസായത്തിന് അദ്ദേഹത്തെ മറക്കാനാകില്ല. സിംഹാദ്രി എന്ന സിനിമയുടെ വിജയത്തില്‍ അദ്ദേഹത്തിന്റെ റോള്‍ വലുതാണ്. അദ്ദേഹത്തിന്റെ മരണത്തില്‍ കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്നാണ് ജൂനിയര്‍ എൻടി ആര്‍ പറഞ്ഞത്. താരങ്ങള്‍ ദൊരസ്വാമി രാജുവിന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. സംവിധായകൻ എസ് എസ് രാജമൗലിയും ദൊരസ്വാമി രാജുവിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു.

തെലുങ്കില്‍ ആയിരത്തിലധികം സിനിമകള്‍ റിലീസ് ചെയ്യുകയും മികച്ച സിനിമകള്‍ നിര്‍മിക്കുകയും ചെയ്‍ത ആളാണ് ദൊരസ്വാമി രാജുവെന്ന് രാജമൗലി  പറഞ്ഞു.

വിജയ മാരുതി ക്രിയേഷൻസ് പ്രൊഡക്ഷൻ ഹൗസ് ഉള്‍പ്പെടെന്ന് വിഎംസി ഓര്‍ഗനൈസേഷന്റെ സ്ഥാപകനാണ് ദൊരസ്വാമി രാജു.