സൂപ്പർഹിറ്റ് സിനിമയായ ചിത്രം ഉൾപ്പടെ 22 സിനിമകൾ നിർമിച്ചിട്ടുണ്ട്. 

തൃശൂർ: സിനിമ നിർമാതാവ് പി കെ ആർ പിള്ള അന്തരിച്ചു. 92 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. തൃശ്ശൂർ പട്ടിക്കാട്ടെ വീട്ടിൽ ആയിരുന്നു അന്ത്യം. സൂപ്പർഹിറ്റ് സിനിമയായ ചിത്രം ഉൾപ്പടെ 22 സിനിമകൾ നിർമിച്ചിട്ടുണ്ട്. നിരവധി സിനിമകൾ വിതരണം ചെയ്തിട്ടുണ്ട്. സംസ്കാരം നാളെ വൈകിട്ട് തൃശ്ശൂരിലെ വീട്ടിൽ. മലയാളത്തിന് ചിത്രം, വന്ദനം തുടങ്ങി ഒട്ടേറെ സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ചിട്ടുള്ള പി കെ ആർ പിള്ള അവസാന നാളുകളിൽ സാമ്പത്തികമായി ഏറെ തകർന്നിരുന്നു.

തൃശ്ശൂർ പട്ടിക്കാടു കണ്ണാറയിലെ വീട്ടിൽ രാവിലെ ആയിരുന്നു അന്ത്യം. വാർദ്ധക്യ സാഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു പി കെ ആർ പിള്ള. ഏറെ കാലം ബോംബയിൽ ബിസിനസ് നടത്തിയിരുന്ന അദ്ദേഹം 1980ലാണ് മലയാള സിനിമ മേഖലയിലേക്ക് കടന്നു വരുന്നത്. പരിശപ്പറമ്പിൽ കുഞ്ഞൻപിള്ള രാമചന്ദ്രൻ പിള്ള എനാണ് മുഴുവൻ പേര്. 1984 ൽ വെപ്രാളം എന്ന സിനിമയുടെ നിർമാണത്തോടെയാണ് പിള്ള മലയാള ചലച്ചിത്ര മേഖലയിലേക്ക് ചുവട് ഉറപ്പിക്കുന്നത്. 

സായിബാബയോടുള്ള കടുത്ത ഭക്തിയും ആരാധനയുമുണ്ടായിരുന്ന അദ്ദേഹം ഷിർദ്ദിസായി പ്രൊഡക്ഷൻസ് എന്ന പേരിലാണ് സിനിമകൾ നിർമിച്ചത്. അമൃതംഗമയ, ചിത്രം, വന്ദനം, അർഹത, കിഴക്കുണരും പക്ഷി തുടങ്ങി മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമ്മിക്കുകയും നിരവധി ചിത്രങ്ങൾ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. 22ഓളം ചിത്രങ്ങൾ നിർമ്മിച്ചു. 2002ൽ നിർമ്മിച്ച പ്രണയമണിത്തൂവൽ ആയിരുന്നു അവസാന ചിത്രം. 

2006ലെ അച്ഛൻ ഉറങ്ങാത്ത വീട് എന്ന സിനിമയാണ് അവസാനം വിതരണം ചെയ്തത്. ഇത്രയും സൂപർഹിറ്റ് ചിത്രങ്ങൾ നിർമിച്ചെങ്കിലും അവസാന കാലത്ത് സാമ്പത്തികമായി ഏറെ തകർന്നിരുന്നു പിള്ള. നിർമിച്ച ചിത്രങ്ങളുടെ സാറ്റലൈറ്റ് പകർപ്പവകാശം പോലും കയ്യിലുണ്ടായിരുന്നില്ല. അപ്പോഴും കൂടെ ഉണ്ടായിരുന്നവരെ അദ്ദേഹം കുറ്റപ്പെടുത്തിയില്ല. മൂത്ത മകന്റെ മരണവും പികെ ആർ പിള്ളയെ മാനസികമായി തളർത്തി. സംസ്കാരം നാളെ തൃശ്ശൂരിലെ വസതിയിൽ നടക്കും.

മോഹന്‍ലാലിന് മാരുതിക്കാറും പ്രിയദര്‍ശന് അംബാസിഡര്‍ കാറും സമ്മാനിച്ച പികെആര്‍ പിള്ളയുടെ കഥ!

Asianet News | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Kerala Live TV News