Asianet News MalayalamAsianet News Malayalam

'അണ്ണാ അരസിയൽ വേനാണ്ണാ, മാട്രം വരും'; വിജയിയുടെ രാഷ്ട്രീയ എൻട്രി, എതിർത്തും വരവേറ്റും തമിഴകം

'സിനിമയിൽ ഇരിക്കുമ്പോഴെ നല്ലത് ചെയ്യുന്നുണ്ട്. മാട്രം വരും', എന്നാണ് ചിലര്‍ പറയുന്നത്. 

public opinion thalapathy vijay political entry tamizhaga vetri kazhakam nrn
Author
First Published Feb 2, 2024, 4:17 PM IST

ടുവിൽ തമിഴകത്തിലും വിജയ് ആരാധകർക്കും ഇടയിൽ ഏറെ നാളായി നടന്നുകൊണ്ടിരുന്ന ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമായിരിക്കുകയാണ്. ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് എത്തിക്കഴിഞ്ഞു. ഇക്കാര്യം ഊട്ടി ഉറപ്പിച്ച് പാർട്ടി പേർ ആദ്ദേഹം രജിസ്റ്റർ ചെയ്യുകയും ചെയ്തു. തമിഴക വെട്രി കഴകം എന്നാണ് പാർട്ടിപ്പേര്. വിജയ്  രാഷ്ട്രിയത്തിൽ എത്തുന്നുവെന്ന് ഉറപ്പിച്ചതോടെ തമിഴ്നാട്ടിലെ ജനങ്ങൾക്കിടയിലും ചർച്ച വിജയ് തന്നെയാണ്. ഈ അവസരത്തിൽ വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിനെ കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായം പുറത്തുവരികയാണ്. 

വിജയിയുടെ രാഷ്ട്രീയത്തിലേക്കുള്ള വരവിനെ എതിർക്കുന്നവരും വരവേൽക്കുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്. വിജയ് രാഷ്ട്രീയത്തിൽ വരരുത് എന്ന് ആ​ഗ്രഹിക്കുന്നവർ പറയുന്നത് "അണ്ണാവുക്ക് അരസിയൽ വേണ്ടെന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്. സിനിമയിൽ അഭിനയിച്ചാൽ മതി, രാഷ്ട്രീയത്തിൽ വന്ന് ഇപ്പോൾ എന്ത് മാറ്റമാണ് ഉണ്ടാകാന്‍ പോകുകയാണ്. സിനിമയിൽ വിജയ് നല്ലൊരു സ്ഥാനത്താണ് ഇരിക്കുന്നത്. രാഷ്ട്രീയത്തിൽ വന്ന് ആ ഇമേജ് കൂടി കളയുന്നത് എന്തിനാണ് ?, വിജയ് സിനിമയിൽ ഇരിക്കുന്നതാണ് നല്ലത്. രാഷ്ട്രീയത്തിൽ വന്നാൽ എത്രത്തോളം അത് പ്രാവർത്തികം ആകുമെന്ന് പറയാനാകില്ല. അത് ശരിയായി വരുമെന്ന് തോന്നുന്നില്ല, ഇതുവരെ വന്നതൊന്നും പോരാ. ഇനി വിജയ് വന്നാണോ ഞങ്ങളെ വളർത്താൻ പോകുന്നത് ? ഇതുവരെ രാഷ്ട്രീയത്തിൽ ഇറങ്ങാത്ത ആൾക്ക് മന്ത്രി സ്ഥാനം വരെ കൊടുത്താൽ എന്താകും അവസ്ഥ" ഇങ്ങനെയാണ്. 

"വിജയ് അണ്ണൻ വന്നാൽ നല്ലതായിരിക്കും എന്നാണ് കരുതുന്നത്. അദ്ദേഹം ജയിക്കാനും സാധ്യതയേറെയാണ്. ജനങ്ങൾക്ക് വേണ്ടി നല്ലത് ചെയ്യുമെന്ന് ഉറപ്പാണ്. പാവപ്പെട്ടവരെ വിജയ് ഉറപ്പായും സഹായിക്കും. അദ്ദേഹം രാഷ്ട്രീയത്തിൽ വന്നത് നല്ലതിനാണ്. ഇപ്പോഴുള്ള യുവാക്കൾ വിജയ് ഫാൻസാണ്. ഒത്തിരി ഫാൻസ് പേജും ഉണ്ട്. അദ്ദേഹത്തിന് വോട്ട് ലഭിക്കുകയും വിജയിക്കുകയും ചെയ്യും.  സിനിമയിൽ ഇരിക്കുമ്പോഴെ നല്ലത് ചെയ്യുന്നുണ്ട്. മാട്രം വരും" എന്നാണ് ഒരു യുവാവ് പറയുന്നത്. 

കുറ്റം പറയില്ല, അത് നീതികേട്, മറികടക്കാൻ പറ്റിയത് സ്നേഹം ഉള്ളത് കൊണ്ട്: ഗോപി സുന്ദറിനെ കുറിച്ച് അഭയ

"നിലവിൽ തമിഴ്നാട്ടിൽ രണ്ട് പാർട്ടികൾ ഉണ്ട്. അവർക്ക് എതിരായി വിജയ് വരണം. നല്ലത് ചെയ്താൽ നല്ലത്. വരട്ടെ നോക്കാം. വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങി നല്ലത് ചെയ്താൽ സന്തോഷമുണ്ടാകും, പുതിയ ആൾക്കാർ വരണം. പഴയതെല്ലാം എടുത്ത് കളയണം", എന്നാണ് ഒരമ്മയുടെ വാക്കുകൾ. എന്തായാലും വിജയിയുടെ വരവ് വരും ദിവസങ്ങളിൽ തമിഴ്നാട് രഷ്ട്രീയത്തെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios