മലയാളത്തില്‍ ആദ്യമായി നൂറുകോടി സ്വന്തമാക്കിയ സിനിമ എന്നെ റെക്കോര്‍ഡ് പുലിമുരുകനാണ്. മോഹൻലാല്‍ നായകനായ സിനിമ അങ്ങനെ മലയാള സിനിമ ചരിത്രത്തിലും ഇടംപിടിച്ചിരുന്നു. മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായി ചിത്രം. വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. നൂറ്റിയമ്പത് കോടി നേടിയ ആദ്യ മലയാള ചിത്രവുമാണ് പുലിമുരുകൻ.

പുലിമുരുകൻ റിലീസ് ചെയ്‍ത് മൂന്ന് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ വീണ്ടും ആ ടീം ഒന്നിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി വൈശാഖ് വീണ്ടും ഒരു ചിത്രം ഒരുക്കുന്നു. പുലിമുരുകന്റെ തിരക്കഥ ഒരുക്കിയ ഉദയകൃഷ്‍ണ തന്നെയാണ് ചിത്രത്തിന്റെ രചന  നിര്‍വഹിക്കുന്നത്. മുളകുപ്പാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചൻ മുളകുപാടം തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.