ജിജു അശോകൻ സംവിധാനം ചെയ്ത് ദേവ് മോഹൻ നായകനായ 'പുള്ളി' എന്ന മലയാളചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു. 2023 ഡിസംബറിൽ തിയറ്ററുകളിലെത്തിയ ചിത്രമാണിത്

മലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനാഥൻ നിർമിച്ച് ജിജു അശോകൻ സംവിധാനം ചെയ്ത പുള്ളി എന്ന ചിത്രമാണ് പുതുതായി ഒടിടിയിലേക്ക് എത്തുന്നത്. ഒന്നര വര്‍ഷത്തിന് മുന്‍പ് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. 2023 ഡിസംബര്‍ 8 ന് ആയിരുന്നു റിലീസ്. മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗിന് എത്തുന്നത്. 27 മുതല്‍ ഈ പ്ലാറ്റ്‍ഫോമിലൂടെ ചിത്രം കാണാനാവും.

ദേവ് മോഹൻ നായകനായ ചിത്രത്തിൽ ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, വിജയകുമാർ, വെട്ടുകിളി പ്രകാശ്, രാജേഷ് ശർമ്മ, സെന്തിൽ, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രതാപൻ, മീനാക്ഷി, അബിൻ, ബിനോ, ഉണ്ണിരാജ്, ഇന്ദ്രജിത് ജഗൻ, ടീന ഭാട്ടിയ, ഭാനുമതി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിതത്തിലുണ്ട്.

ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത് ബിജിബാൽ ആണ്. ഛായാഗ്രഹണം ബിനുകുര്യൻ. ദീപു ജോസഫാണ് എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. കോ പ്രൊഡ്യൂസർ : ലേഖ ഭാട്ടിയ, ത്രിൽസ് : വിക്കി മാസ്റ്റർ, കലാസംവിധാനം പ്രശാന്ത് മാധവ്. വസ്ത്രാലങ്കാരം അരുൺ മനോഹർ. മേക്കപ്പ് അമൽ ചന്ദ്രൻ. പ്രൊഡക്ഷൻ കൺട്രോളർ ബിജു.കെ.തോമസ്. ട്രെയിലർ, ടീസർ, സ്പെഷ്യൽ ട്രാക്‌സ്: മനുഷ്യർ, അസോസിയേറ്റ് ഡയറക്ടർ: എബ്രഹാം സൈമൺ. ഫൈനൽ മിക്സിങ്: ഗണേഷ് മാരാർ. കളറിസ്റ്റ്: ലിജു പ്രഭാകർ. വിഎഫ്എക്സ്: മാഗസിൻ മീഡിയ. ഡിസൈൻ: സീറോ ക്ളോക്ക്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming