പുഷ്പ 2-വിന്റെ കോ പ്രൊഡ്യൂസർ കൂടിയാണ് സുകുമാർ. വിമാനത്താവളത്തിലായിരുന്ന സുകുമാർ ഐടി ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം വീട്ടിലേക്ക് തിരികെയെത്തി

ഹൈദരാബാദ് : അല്ലു അർജുൻ നായകനായ ചിത്രം പുഷ്പയുടെ സംവിധായകൻ സുകുമാറിന്റെ വീടുകളിലും ഓഫീസിലും ഇൻകം ടാക്സ് റെയ്ഡ്. രാവിലെ തുടങ്ങിയ പരിശോധന ഉച്ചവരെ നീണ്ടുനിന്നു. പുഷ്പ 2-വിന്റെ കോ പ്രൊഡ്യൂസർ കൂടിയാണ് സുകുമാർ. വിമാനത്താവളത്തിലായിരുന്ന സുകുമാർ ഐടി ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം വീട്ടിലേക്ക് തിരികെയെത്തി. ഹൈദരാബാദിൽ വൻകിട നിർമാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും രണ്ടാം ദിവസമാണ് റെയ്ഡുകൾ നടക്കുന്നത്.എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നതെന്ന കാര്യം പുറത്ത് വന്നിട്ടില്ല. 

വടക്കാഞ്ചേരി റെയില്‍വേ ട്രാക്കിനരികിൽ രണ്ടാഴ്ച്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി

ഇന്നലെ ഹൈദരാബാദിൽ പുഷ്പ 2 നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സിന്‍റെ ഉടമ നവീൻ യർനേനി, ഗെയിം ചേഞ്ചർ സിനിമയുടെ നിർമാതാവും തെലങ്കാന ഫിലിം ഡെവലപ്മെന്‍റ് കോർപ്പറേഷൻ ചെയർമാനുമായ ദിൽ രാജു എന്നിവരുടെ സ്ഥാപനങ്ങളിലും വീടുകളിലുമാണ് റെയ്ഡ് നടന്നത്. നവീന്‍റെയും ദിൽ രാജുവിന്‍റെയും ബഞ്ജാര ഹിൽസിലെയും ജൂബിലി ഹിൽസിലെയും വീടുകളിലും റെയ്‍ഡ് നടന്നു. ഇന്നലെ പുലർച്ചെ തുടങ്ങിയ പരിശോധന. പുഷ്പ 2 പാൻ ഇന്ത്യൻ തലത്തിലും അന്താരാഷ്ട്ര മാർക്കറ്റിലും 2000 കോടിയിലധികം റിട്ടേൺ നേടിയിരുന്നു. റാംചരണിന്‍റെ ഗെയിം ചേഞ്ചർ വലിയ ഹിറ്റ് ആയില്ലെങ്കിലും, ദിൽ രാജുവിന്റെ ഒടുവിലത്തെ റിലീസായ വെങ്കടേഷ് ചിത്രം സംക്രാന്തി വസ്തുന്നം വൻ ഹിറ്റാണ്.

YouTube video player