'കമോൺഡ്രാ ഏലിയൻ' എന്ന ചിത്രത്തിനു ശേഷം നന്ദകുമാർ എ പി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം

ഒരു സാധാരണ സംഘത്തിന്‍റെ അസാധാരണ യാത്രയുടെ സംഭവബഹുലമായ മുഹൂർത്തങ്ങൾ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് പിവിടി പ്രൈവറ്റ് ടീം. 'കമോൺഡ്രാ ഏലിയൻ' എന്ന ചിത്രത്തിനു ശേഷം നന്ദകുമാർ എ പി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഒഫിഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. നന്ദകുമാർ ഫിലിംസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നന്ദകുമാർ, കുര്യാക്കോസ്, സാനി, ആലപ്പി പൊന്നമ്മ, ഷാജി, ജോൺ പോൾ, അനിൽകുമാർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ദിലീപ് അലക്കോട് നിർവ്വഹിക്കുന്നു. സംഗീതം എൻ വൈബ് മ്യൂസിക് സ്റ്റുഡിയോ, എഡിറ്റർ നന്ദകുമാർ, പി ആർ ഒ- എ എസ് ദിനേശ്.