ലോകമെമ്പാടും പ്രേക്ഷകരുള്ള സിനിമയാണ് സ്റ്റാര്‍ ട്രെക്ക് പരമ്പരയിലേത്. മലയാളികളുടെയും പ്രിയപ്പെട്ട സംവിധായകനായ ക്വന്റിൻ ടരന്റിനോ സ്റ്റാര്‍ ട്രെക്ക് പരമ്പരയിലെ ചിത്രം സംവിധാനം ചെയ്യുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. സിനിമയുടെ ജോലികള്‍ ആരംഭിച്ചുവെന്നും വാര്‍ത്തയുണ്ടായി. എന്നാല്‍ സിനിമ സംവിധാനം ചെയ്യാൻ സാധ്യതയില്ലെന്നാണ് ക്വന്റിൻ ടരന്റീനോ പറയുന്നത്. സ്റ്റാര്‍ ട്രെക്ക് പരമ്പര സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ക്വന്റിൻ ടരന്റിനോ പറയുന്നത്.

അമേരിക്കൻ സയൻസ് ഫിക്ഷൻ ചിത്രമായ സ്റ്റാര്‍ ട്രെക്ക് 2009ല്‍ ജെ ജെ അബ്രാംസ് ആണ് സംവിധാനം ചെയ്‍തത്. നിരവധി അവാര്‍ഡ് നോമിനേഷനുകളും ചിത്രത്തിനുണ്ടായിരുന്നു. സ്റ്റാര്‍ ട്രെക്ക് ഇൻടു ഡാര്‍ക്നെസ്സ് 2013ലും, സ്റ്റാര്‍ ട്രെക്ക് ബിയോണ്ട് 2016ലും പ്രദര്‍ശനത്തിന് എത്തി. അടുത്ത ചിത്രവും പ്രഖ്യാപിക്കപ്പെട്ടു. മാര്‍ക്ക് എല്‍ സ്‍മിത്ത് തിരക്കഥയെഴുതാനും തുടങ്ങി. ക്വന്റിൻ ടരന്റിനോ സംവിധാനം ചെയ്യുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സ്റ്റാര്‍ ട്രെക്ക് സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ക്വന്റിൻ ടരന്റിനോ പറയുന്നത്. പാരമൌണ്ട്  സ്റ്റുഡിയോ സിനിമ ചെയ്യുമായിരിക്കും. അങ്ങനെയെങ്കില്‍ അവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഫസ്റ്റ് റഫ് കട്ടുകള്‍ കൈമാറാനും തയ്യാറാണെന്നും ക്വന്റിൻ ടരന്റിനോ പറഞ്ഞു. അതേസമയം ക്വന്റിൻ ടരന്റിനോ ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്‍ത ചിത്രമായ വണ്‍സ് അപ്ഓണ്‍ എ ടൈം ഇൻ ഹോളിവുഡിന് വലിയ അഭിപ്രായം ലഭിച്ചിരുന്നു.  ചിത്രത്തിന് ഓസ്‍കര്‍ നാമനിര്‍ദ്ദേശവും ലഭിച്ചിട്ടുണ്ട്.