ടി.വി ചാനലിൽ റിപ്പോർട്ടർ എന്ന നിലയിൽ അഭിമുഖം നടത്താൻ നിങ്ങൾക്ക് അവസരം ലഭിച്ചാൽ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളാണ് ഉൾപ്പെട്ടത്.
എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ എന്ന ചിത്രത്തിൽ ജൂനിയർ എൻടിആർ അഭിനയിച്ച കഥാപാത്രത്തെക്കുറിച്ച് പരീക്ഷാ ചോദ്യപേപ്പറിൽ ചോദ്യം. തെലങ്കാനയിലെ തെലങ്കാന പബ്ലിക് ഇന്റർമീഡിയറ്റ് പരീക്ഷ പേപ്പറിലാണ് ചോദ്യം ഇടം പിടിച്ചത്. 'ആർആർആർ' എന്ന ചിത്രത്തിലെ കോമരം ഭീം എന്ന ജൂനിയർ എൻടിആറിന്റെ വേഷത്തെക്കുറിച്ചായിരുന്നു ചോദ്യം.
“നിങ്ങൾ ‘ആർആർആർ’ എന്ന സിനിമയിൽ ജൂനിയർ എൻടിആറിന്റെ കൊമരം ഭീമിന്റെ പ്രകടനം നിങ്ങൾ കണ്ടു. ജൂനിയർ എൻടിആറിനെ ഒരു പ്രമുഖ ടി.വി ചാനലിൽ റിപ്പോർട്ടർ എന്ന നിലയിൽ അഭിമുഖം നടത്താൻ നിങ്ങൾക്ക് അവസരം ലഭിച്ചാൽ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളാണ് ഉൾപ്പെട്ടത്.
സിനിമയുടെ സ്വഭാവം, സിനിമാ സംവിധായകനുമായുള്ള ബന്ധം, സിനിമയുടെ തിരക്കഥയെക്കുറിച്ച് മറ്റ് അഭിനേതാക്കളുടെ ഇടപെടലിനെക്കുറിച്ച്, പ്രേക്ഷകരിൽ സിനിമ ചെലുത്തുന്ന സ്വാധീനം, സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ എന്നീ ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങളും എഴുതാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എൻടിആറിന്റെ ആരാധകർ ചോദ്യപേപ്പർ സോഷ്യൽമീഡിയയിൽ ഷെയർ ചെയ്ത് ആഘോഷമാക്കി.
