ആര്‍ ജെ ബിൻസിക്കെതിരെ ആരോപണം.
ആർജെയും ബിഗ്ബോസ് മലയാളം സീസൺ 7 മൽസരാർഥിയുമായ ബിൻസിക്കെതിരെ 'ഇഷ ബൈ പികെ' എന്ന ഇൻസ്റ്റഗ്രാം പേജ് ഉടമകൾ രംഗത്ത്. കൊളാബ് ചെയ്യാമെന്നു പറഞ്ഞ് ബിൻസി പറ്റിച്ചെന്നാണ് ഇവരുടെ ആരോപണം. കൊളാബ് ചോദിച്ച് ബിൻസി ഇങ്ങോട്ട് മെസേജ് അയക്കുകയായിരുന്നെന്നും ഇവർ പറയുന്നു.
''കൊളാബിനെ കുറിച്ച് ചോദിച്ചപ്പോൾ ആദ്യം ഹെൽത്ത് ഇഷ്യൂസ് ഉണ്ടെന്ന് പറഞ്ഞു. അതൊക്കെ മനസിലാക്കി ഞങ്ങൾ സമയം കൊടുത്തു. പക്ഷേ, ബിൻസി വേറെ വീഡിയോകൾ ഇടുകയും ഷെയർ ചെയ്യുകയും എല്ലാം ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങൾ അയക്കുന്ന മെസേജുകൾക്ക് മറുപടി ഇല്ലാതെയായി. ഞങ്ങളുടേത് ചെറിയ ബിസിനസ് പേജാണ്. എന്തു ചെയ്യണമെന്ന് ഒരുപിടിയും ഇല്ലായിരുന്നു. മറ്റ് പേജുകളാണ് പ്രതികരിച്ച് വീഡിയോ ഇടാൻ മോട്ടിവേഷൻ തന്നത്. ആദ്യ വീഡിയോ ഇട്ടപ്പോൾ തന്നെ ബിൻസിയുടെ മറുപടി വന്നു. സെറ്റിൽ ചെയ്യാം, പ്രോഡക്ടിന്റെ കാശ് തരാം, വീഡിയോ എടുത്തു മാറ്റാമോ എന്നെല്ലാം ചോദിച്ചു. ഒന്നര വർഷത്തിനുശേഷമാണ് ഈ മറുപടികളൊക്കെ വന്നത്, അതും വീഡിയോ ഇട്ടത് കൊണ്ട് മാത്രം'', എന്നാണ് പേജ് ഉടമകൾ വീഡിയോയിൽ പറയുന്നത്.
''ഒരു ചെറിയ ബിസിനസ് എന്നത് വെറും ഒരു ബിസിനസ് മാത്രമല്ല… അത് സ്വപ്നങ്ങളോടെ തുടങ്ങുന്ന ഒരു യാത്രയാണ്. ചെറിയതായാലും വലുതായാലും, ഓരോ സ്വപ്നത്തിനും അതിന്റെ സ്വന്തം വിലയുണ്ട്. അങ്ങനെ തന്നെയാണ് ഞങ്ങളും ഈ യാത്ര ആരംഭിച്ചത്. ഈ യാത്രയുടെ തുടക്കത്തിൽ തന്നെ, ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അനുഭവം ഞങ്ങളെ തേടിയെത്തി. ഈ വിഷയത്തെക്കുറിച്ച് ഞങ്ങൾ ആദ്യമായി ഒരു വീഡിയോ പങ്കുവച്ചപ്പോഴാണ് അവരിൽ നിന്ന് ഒരു പ്രതികരണം ലഭിച്ചത്. പക്ഷേ ഇന്നുവരെ… ഒരു “സോറി” എന്ന വാക്ക് പോലും ഞങ്ങളിലേക്ക് എത്തിച്ചേരാത്തത് വളരെ വേദനാജനകമാണ്.
ഇൻസ്റ്റാഗ്രാമിൽ നമ്മളെപ്പോലെ തന്നെ നിരവധി ചെറിയ ബിസിനസുകൾ ഉണ്ട്. ഞങ്ങളുടെ അനുഭവം പങ്കുവച്ചതിന് ശേഷം, പലരും നേരിട്ട് മെസ്സേജ് ചെയ്ത് തങ്ങളുടെയും ഇത്തരത്തിലുള്ള അനുഭവങ്ങൾ പങ്കുവെച്ചു. അതെല്ലാം കേൾക്കുമ്പോൾ… മനസ്സ് വളരെ ഭാരപ്പെടുന്നു. അതൊരു ഏറെ വിഷമിപ്പിക്കുന്ന സത്യമാണ്. എന്നിരുന്നാലും… ഈ എല്ലാം കടന്ന്, ഞങ്ങൾ ഇപ്പോഴും ഇവിടെ തന്നെയാണ്. സ്വപ്നങ്ങളെ പിടിച്ചുപറ്റി, മുന്നോട്ട് പോകാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എല്ലാവരും കഴിയുന്നത്ര നമ്മുടെ പേജിനെ സപ്പോർട്ട് ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.ഇതിനകം തന്നെ ഞങ്ങളെ പിന്തുണച്ച ഓരോരുത്തർക്കും… ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും'', എന്നും ഇവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
