എസ്.എസ്. രാജമൗലിയുടെ എസ്എസ്എംബി29 എന്ന ചിത്രത്തില്‍ ആര്‍. മാധവന്‍ പ്രധാന വേഷത്തില്‍ എത്തുന്നു എന്നാണ് പുതിയ വാര്‍ത്ത.

ഹൈദരാബാദ്: എസ്.എസ്. രാജമൗലിയുടെ വരാനിരിക്കുന്ന ചിത്രമായ എസ്എസ്എംബി29 സംബന്ധിച്ച് പുതിയ വാര്‍ത്ത പുറത്തുവരുന്നു. സൂപ്പർസ്റ്റാർ സംവിധായകന്‍റെ പ്രോജക്റ്റിൽ പ്രിയങ്ക ചോപ്രയും മഹേഷ് ബാബുവുമാണ് പ്രധാന വേഷത്തില്‍. ഇപ്പോൾ ആർ. മാധവനും ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു എന്നാണ് സൂചന.

1,000 കോടി രൂപയുടെ ഈ എപ്പിക്ക് പടത്തില്‍ ശക്തവും പ്രധാനപ്പെട്ടതുമായ ഒരു വേഷം മാധവന്‍ ചെയ്യും എന്നാണ് വിവരം. എന്തായാലും നിർമ്മാതാക്കൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എസ്എസ്എംബി29 ൽ മലയാള താരം പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

എസ്എസ്എംബി29 ന് പുറമേ, മാധവൻ ഫാത്തിമ സന ​​ഷെയ്ക്കിനൊപ്പം ആപ് ജൈസ കോയി എന്ന റൊമാന്റിക് ഡ്രാമയിലും അഭിനയിക്കുന്നുണ്ട്. ശ്രീരേണു ത്രിപാഠി, മധു ബോസ് എന്നീ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളുടെ കഥയാണിത്.

അതേ സമയം സംവിധായകൻ എസ്എസ് രാജമൗലി എസ്എസ്എംബി29 ന്റെ വിശദാംശങ്ങൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഇതുവരെ പുറത്തുവന്ന ചില കാര്യങ്ങള്‍ ഇവയാണ് ഇന്ത്യാന ജോൺസിന്റെ മാതൃകയിലുള്ള ഒരു ആക്ഷൻ-സാഹസിക നാടകമായിരിക്കും ഈ ചിത്രം എന്ന് പ്രതീക്ഷിക്കുന്നു.

രാജമൗലിയുടെ പിതാവും മുതിർന്ന എഴുത്തുകാരനുമായ വിജയേന്ദ്ര പ്രസാദ് നിരവധി അഭിമുഖങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ട്. 2024 ൽ രാജമൗലി കെനിയയിൽ ഒരു ലൊക്കേഷൻ ഹണ്ട് നടത്തിയിരുന്നു. പ്രധാന ഭാഗം അവിടെ ചിത്രീകരിക്കുമെന്നാണ് വിവരം. 2024 മധ്യത്തിൽ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് ആദ്യം പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രീ-പ്രൊഡക്ഷനിലെ കാലതാമസത്താല്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് നീണ്ടും. പിന്നീട് ജനുവരിയില്‍ ഒഡീഷയിലാണ് ചിത്രീകരണം ആരംഭിച്ചത്.

2022-ൽ പുറത്തിറങ്ങിയ, രാം ചരൺ, ജൂനിയർ എൻടിആർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ബ്ലോക്ക്ബസ്റ്റർ ആർആർആർ ആണ് എസ്എസ് രാജമൗലി അവസാനമായി സംവിധാനം ചെയ്തത്. ലോകമെമ്പാടും പ്രശംസയും അവാർഡുകളും നേടിയ ചിത്രമായിരുന്നു അത്.

മറുവശത്ത്, ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ഗുണ്ടൂർ കാരത്തിലാണ് മഹേഷ് ബാബു അവസാനമായി അഭിനയിച്ചത്. സംക്രാന്തി സമയത്ത് പുറത്തിറങ്ങിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.