മലയാളത്തില്‍ സമീപവര്‍ഷങ്ങളില്‍ ഏറ്റവും ശ്രദ്ധ നേടിയ ചിത്രമായിരുന്നു എന്ന് നിന്റെ മൊയ്‍തീൻ. ചിത്രം റീലീസ് ചെയ്‍ത് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ ഓര്‍മയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ആര്‍ എസ് വിമല്‍.

അഞ്ച് വര്‍ഷങ്ങള്‍. എന്തൊക്കെ പറഞ്ഞാലും മൊയ്‍തീനായിരുന്നു എന്റെ അജ്ഞാതനായ ആ ദൈവം. അല്ലെങ്കില്‍ പാതിവഴില്‍ നിലച്ചുപോകേണ്ട സിനിമയായിരുന്നു. ഇന്നും മൊയ്‍തീനെ ഓര്‍ക്കുന്ന എല്ലാവര്‍ക്കും നന്ദി എന്നാണ് ആര്‍ എസ് വിമല്‍ പറയുന്നത്. ചിത്രത്തില്‍ മൊയ്‍തീൻ എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തി.  കാഞ്ചനമാലയുടെ അനശ്വര പ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ പാര്‍വതിയായിരുന്നു നായിക.  എം ജയചന്ദ്രനും രമേഷ് നാരായണനുമായിരുന്നു സംഗീത സംവിധായകര്‍. ടൊവിനോയും ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ഒട്ടേറെ അവാര്‍ഡുകളും ചിത്രത്തിന് ലഭിച്ചിരുന്നു. ഇന്നും എന്ന് നിന്റെ മൊയ്‍തീൻ സിനിമയ്‍ക്ക് ഒട്ടേറെ പ്രേക്ഷകരുണ്ട്.