രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ആരാധകരുള്ള പ്രഭാസിന്റെ പുതിയ സിനിമയുടെ പേര് പ്രഖ്യാപിച്ചു. രാധേ ശ്യാം എന്ന് പേര് പ്രഖ്യാപിച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടു.

ചിത്രം പ്രണയചിത്രമായിരിക്കും എന്നാണ് വാര്‍ത്തകള്‍.  പ്രഭാസും പൂജയും ഒന്നിച്ചു നില്‍ക്കുന്ന റൊമാന്റിക് ചിത്രമാണ് ഫസ്റ്റ്‌ലുക്കിലൂടെ പുറത്തുവിട്ടത്. താരത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് ഫസ്റ്റ്‌ലുക്ക് ആരാധകരുമായി പങ്കുവെച്ചത്.  മലയാളം ഉള്‍പ്പെടെ നിരവധി ഭാഷയിലുള്ള ഫസ്റ്റ് പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്‍തത്.  രാധേശ്യാം സംവിധാനം ചെയ്യുന്നത് പ്രമുഖ സംവിധായകന്‍ രാധാകൃഷ്‍ണ കുമാര്‍ ആണ്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം  എന്നീ നാല് ഭാഷകളിലാണ് എത്തുക. തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഗോപി കൃഷ്‍ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.