യഥാര്‍ഥ ജീവിതത്തിലും ഭാര്യ, അശ്വതിയുമായുള്ള വിവാഹശേഷം പ്രതികരിച്ച് നടൻ രാഹുല്‍ രാമചന്ദ്രൻ- വീഡിയോ
രാഹുല്‍ രാമചന്ദ്രനും അശ്വതിയും വിവാഹിതരായി.

മലയാളത്തിലെ നിരവധി ഹിറ്റ് സീരിയലുകളിലെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച രാഹുല്‍ രാമചന്ദ്രനും അശ്വതിയും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലാണ് വിവാഹം നടന്നത്. എന്നും സമ്മതം എന്ന സീരിയലിലാണ് താരങ്ങള്‍ ഇപ്പോള്‍ ഉള്ളത്. സീരിയലില്‍ ഭാര്യാ ഭര്‍ത്താക്കൻമാരായി വേഷമിട്ട തങ്ങള്‍ക്ക് യഥാര്‍ഥ ജിവിതത്തിലും ദമ്പതികളാകാൻ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് താരങ്ങള്‍ വിവാഹ ശേഷം പ്രതികരിച്ചു.
ചെറിയതല്ല വലിയൊരു സ്വപ്‍നമായിരുന്നുവെന്ന് വിവാഹ ശേഷം നടൻ രാഹുല്‍ രാമചന്ദ്രനും അശ്വതിയും പ്രതികരിച്ചു. വളരെയധികം സന്തോഷം തോന്നുകയാണ് ഇപ്പോള്‍. സീരിയലിലെപോലെ അല്ല, ശരിക്കുള്ള ജീവിതം തുടങ്ങുകയാണ് ഇപ്പോള്‍ എന്നും രാഹുല്‍ രാമചന്ദ്രൻ വ്യക്തമാക്കി. പിന്തുണയ്‍ക്കുകയും പ്രാര്‍ഥിക്കുകയും ചെയ്‍തവര്‍ക്ക് നന്ദി പറയുന്നുവെന്ന് നടി അശ്വതിയും രാഹുല്‍ രമചന്ദ്രനും വിവാഹ ശേഷം പ്രതികരിക്കവേ വ്യക്തമാക്കി.
വിവാഹത്തിലേക്ക് എത്തിയത് എങ്ങനെയാണ് എന്ന ചോദ്യത്തോടും അശ്വതി പ്രതികരിച്ചപ്പോള്‍ അതൊക്കെ വലിയ കഥയാണ് എന്നായിരുന്നു പറഞ്ഞത്. താനും രാഹുലും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നായിരുന്നു താരം വ്യക്തമാക്കിയത്. വിവാഹം കഴിക്കാൻ താല്‍പര്യമുണ്ടെന്നു പറഞ്ഞു. വീട്ടുകാരോട് രാഹുല്‍ സംസാരിക്കുകയും പിന്നീട് വിവാഹം തീരുമാനിക്കുകയും ആയിരുന്നുവെന്ന് അശ്വതി വ്യക്തമാക്കിയപ്പോള്‍ മുന്നോട്ടുള്ള ജീവിതത്തില്‍ ഇവള്‍ വന്നാല്‍ നല്ലതാണ് എന്ന് തോന്നിയെന്ന് രാഹുല്‍ രാമചന്ദ്രൻ പറഞ്ഞു.
ശ്യാമാംബരത്തിലെ നായകനായും ശ്രദ്ധ നേടിയ താരമായ രാഹുല്‍ രാമചന്ദ്രനും അശ്വതിയും സാമൂഹ്യ മാധ്യമങ്ങളില്‍ സ്വന്തം വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. മൗനരാഗത്തിലും രാഹുല്‍ രാമചന്ദ്രൻ മികച്ചൊരു കഥാപാത്രമായി എത്തിയിരുന്നു. എന്നും സമ്മതം എന്ന സീരിയലില്‍ ജോഡികളായ കഥാപാത്രങ്ങളായിരുന്നു രാഹുല്‍ രാമചന്ദ്രനും അശ്വതിയും അവതരിപ്പിച്ചിരുന്നത്. യഥാര്‍ഥ ജീവിതത്തിലും ഇവര്‍ ഒന്നിച്ചതിന്റെ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക