അജയ് ദേവ്ഗൺ നായകനായ റെയ്ഡ് 2, 200 കോടി ക്ലബ്ബിൽ എത്തിയ ഈ വർഷത്തെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായി. നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കി, 

മുംബൈ: അജയ് ദേവ്ഗൺ നായകനായ റെയ്ഡ് 2 നിലവിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്, വിക്കി കൗശൽ നായകനായ ഛാവയ്ക്ക് ശേഷം ആഗോളതലത്തിൽ 200 കോടി രൂപ കടന്ന ഈ വർഷത്തെ രണ്ടാമത്തെ ബോളിവുഡ‍് ചിത്രമായി ഇത് മാറി. എന്നിരുന്നാലും, റെയ്ഡ് 2 ഒടിടി റിലീസ് തീയതിയെക്കുറിച്ചാണ് പുതിയ അപ്ഡേറ്റ് എത്തുന്നത്. 

ഒടിടി പ്ലേ റിപ്പോർട്ട് അനുസരിച്ച് നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിട്ടുണ്ട്. ഇവരുമായുള്ള നിര്‍മ്മാതാക്കളുടെ കരാര്‍ അനുസരിച്ച് റെയ്ഡ് 2 ഒടിടിയില്‍ റിലീസ് ചെയ്യുന്നത് 60 ദിവസമോ 8 ആഴ്ചയോ തിയേറ്റർ റൺ ചെയ്തതിന് ശേഷമായിരിക്കും. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, ജൂലൈയിൽ റെയ്ഡ് 2 സ്ട്രീം ആരംഭിക്കും. 

അതേസമയം റെയ്ഡ് 2 തിയേറ്ററുകളിൽ മൂന്ന് ആഴ്ച പൂർത്തിയാക്കും ചിത്രം 21-ാം ദിവസം ഇന്ത്യയിൽ 1.65 കോടി രൂപ ഗ്രോസ് നേടിയിട്ടുണ്ട്. 

2018 ലെ അജയ് ദേവഗണിന്‍റെ ഹിറ്റായ റെയ്ഡിന്‍റെ തുടർച്ചയായ ഈ ചിത്രത്തിൽ വാണി കപൂർ, റിതേഷ് ദേശ്മുഖ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. ബോക്സോഫീസ് വിവരങ്ങള്‍ അനുസരിച്ച് ചിത്രത്തിന്‍റെ ആദ്യദിന കളക്ഷന്‍ മികച്ച രീതിയിലാണ് നേടിയിരുന്നത്. 

ഒമ്പത് ദിവസം കൊണ്ട് ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 100 കോടി ക്ലബില്‍ എത്തിയിരുന്നു. എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഉടലെടുത്ത ഇന്ത്യ പാക് സംഘര്‍ഷാവസ്ഥ ചിത്രത്തിന്‍റെ കളക്ഷനെ ബാധിച്ചിരുന്നു എന്നാണ് വിവരം. 

ദാദാ മനോഹർ ഭായിയുടെ സ്വത്ത് റെയ്ഡ് നടത്തുന്ന ഇന്ത്യൻ റവന്യൂ സർവീസ് ഓഫീസർ അമയ് പട്നായിക് ആയിട്ടാണ് അജയ് റെയ്ഡ് 2 ൽ എത്തുന്നത്. ആദ്യ പകുതിയിലെ എല്ലാവര്‍ക്കും ഊഹിക്കാന്‍ കഴിയുന്ന ട്വിസ്റ്റുകളാണ് ചിത്രത്തില്‍ എന്നും. നോ വൺ കിൽഡ് ജെസീക്ക പോലുള്ള ത്രില്ലറുകൾ സംവിധാനം ചെയ്ത രാജ് കുമാർ ഗുപ്തയ്ക്ക് വലിയ ആവേശം ഉണ്ടാക്കുന്ന മൂഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചില്ലെന്നും. ഋതേഷ് ദേശ്മുഖിന്‍റെ വില്ലന്‍ കഥാപാത്രം നിരാശപ്പെടുത്തി എന്നുമാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിവ്യൂ പറയുന്നത്.