ബോളിവുഡ് നടിയും, മോഡലും, അവതാരകയുമായ മന്ദിര ബേദി ഭാര്യയാണ്. വീര്‍, താര എന്നിവര്‍ മക്കളാണ്. 

മുംബൈ: ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ രാജ് കൌശല്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ മുംബൈയിലെ വസതിയില്‍ വച്ചാണ് മരണം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡ് നടിയും, മോഡലും, അവതാരകയുമായ മന്ദിര ബേദി ഭാര്യയാണ്. വീര്‍, താര എന്നിവര്‍ മക്കളാണ്. തൊണ്ണൂറുകളുടെ മധ്യം മുതല്‍ 2000 അവസാനം വരെ ബോളിവുഡില്‍ സജീവമായിരുന്നു.

ആന്‍റണി കോന്‍ ഹെ, ഷാദി കാ ലഡോ, പ്യാര്‍ മേ കബി കബി എന്നീ സിനികള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഏറെ നിരൂപ പ്രശംസ നേടിയ മൈ ബ്രദര്‍ നിഖില്‍ എന്ന ചിത്രം നിര്‍മ്മിച്ചിട്ടുമുണ്ട്. നിരവധി ബോളിവുഡ് സിനിമ പ്രവര്‍ത്തകരാണ് കൌശലിന്‍റെ മരണത്തില്‍ ദു:ഖവും ഞെട്ടലും രേഖപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ നടത്തിയിരിക്കുന്നത്. 

Scroll to load tweet…
View post on Instagram
Scroll to load tweet…

കഴിഞ്ഞ ഞായറാഴ്ച പോലും മന്ദിരയും രാജും കൂട്ടുകാര്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. 1999ലെ വാലന്‍റെയിന്‍സ് ദിനത്തിലാണ് മന്ദിര ബേദിയെ രാജ് കൌശല്‍ വിവാഹം കഴിച്ചത്.