Asianet News MalayalamAsianet News Malayalam

'പോണ്‍ ചിത്രങ്ങളല്ല, ലൈംഗിക താല്‍പര്യം ഉണര്‍ത്തുന്ന ചിത്രങ്ങള്‍'; ഭര്‍ത്താവിനെ ന്യായീകരിച്ച് ശില്‍പ ഷെട്ടി

നീലച്ചിത്ര നിര്‍മാണത്തില്‍ ഭര്‍ത്താവിന് പങ്കില്ലെന്നും കുന്ദ്രയുടെ ബന്ധുവായ പ്രദീപ് ബക്ഷി എന്നയാളാണ് ആപ്പിന് പിന്നിലെന്നും ശില്‍പ മൊഴി നല്‍കി. പ്രത്യക്ഷമായി ലൈംഗിക രംഗങ്ങള്‍ കാണിക്കുന്നില്ലെന്നും ലൈംഗിക താല്‍പര്യം ഉണര്‍ത്തുന്ന ദൃശ്യങ്ങളാണെന്നും ശില്‍പ ഷെട്ടി പൊലീസിനോട് പറഞ്ഞു.
 

Raj Kundra made erotica, not porn: Shilpa Shetty
Author
Mumbai, First Published Jul 24, 2021, 5:36 PM IST

മുംബൈ: ഭര്‍ത്താവ് രാജ്കുന്ദ്ര നിര്‍മ്മിച്ചത് പോണ്‍ ചിത്രങ്ങളല്ലെന്നും ലൈംഗികത ഉണര്‍ത്തുന്ന ചിത്രങ്ങളാണെന്നും നടി ശില്‍പ ഷെട്ടി. മുംബൈ പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ശില്‍പ ഷെട്ടി ഭര്‍ത്താവിനെ ന്യായീകരിച്ച് മൊഴി നല്‍കിയത്. ഹോട്‌ഷോട്‌സ് എന്ന ആപ്ലിക്കേഷനില്‍ അപ് ലോഡ് ചെയ്യുന്ന വീഡിയോകളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും സാമ്പത്തിക ലാഭം പറ്റിയിട്ടില്ലെന്നും ശില്‍പ ചോദ്യം ചെയ്യലില്‍ പറഞ്ഞു. ഹോട്‌ഷോട്‌സ് എന്ന ആപ്ലിക്കേഷന്‍ വഴിയാണ് കുന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം നീലച്ചിത്രം പ്രചരിപ്പിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.

എന്നാല്‍, നീലച്ചിത്ര നിര്‍മാണത്തില്‍ ഭര്‍ത്താവിന് പങ്കില്ലെന്നും കുന്ദ്രയുടെ ബന്ധുവായ പ്രദീപ് ബക്ഷി എന്നയാളാണ് ആപ്പിന് പിന്നിലെന്നും ശില്‍പ മൊഴി നല്‍കി. പ്രത്യക്ഷമായി ലൈംഗിക രംഗങ്ങള്‍ കാണിക്കുന്നില്ലെന്നും ലൈംഗിക താല്‍പര്യം ഉണര്‍ത്തുന്ന ദൃശ്യങ്ങളാണെന്നും ശില്‍പ ഷെട്ടി പൊലീസിനോട് പറഞ്ഞു. ഭര്‍ത്താവ് രാജ് കുന്ദ്ര നിരപരാധിയാണെന്നും അവര്‍ പൊലീസിന് മൊഴി നല്‍കി. ആപ്പുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും ലൈംഗിക ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രങ്ങള്‍ നിരവധി ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്നുണ്ടെന്നും ശില്‍പ ഷെട്ടി പറഞ്ഞു.  

രാജ് കുന്ദ്രയുടെ നീലച്ചിത്ര നിര്‍മ്മാണ കേസുമായി ബന്ധപ്പെട്ട് നടിയും ഭാര്യയുമായ ശില്‍പ ഷെട്ടിക്ക് പങ്കുണ്ടോ എന്നറിയാന്‍ ആറ് മണിക്കൂറാണ് താരത്തെ പൊലീസ് ചോദ്യം ചെയ്തത്. ഇവരുടെ വസതിയില്‍ പൊലീസ് റെയ്ഡും നടത്തി. ഇരുവരും ഡയറക്ടര്‍മാരായ വിയാന്‍ ഇന്‍ഡസ്ട്രീസിന്റെ ഓഫിസ് പരിസരത്താണ് നീലച്ചിത്രങ്ങള്‍ നിര്‍മിച്ചതെന്നാണ് പൊലീസ് പറയുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios