പ്രഭാസിന്റെ പുതിയ ചിത്രം 'ദി രാജാ സാബ്' ന്റെ ടീസർ പുറത്തിറങ്ങി വൻ സ്വീകാര്യത നേടി.
ഹൈദരാബാദ്: പ്രഭാസ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 'ദി രാജാ സാബ്' എന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഒരു പാന്‍ ഇന്ത്യന്‍ താരമായ പ്രഭാസിന്‍റെ ഈ ചിത്രത്തിന്‍റെ ടീസറിന് അത് അര്‍ഹിക്കുന്ന സ്വീകാര്യതയാണ് ലഭിച്ചത് എന്നാണ് ആദ്യ റിപ്പോര്‍ട്ട്. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലെ ആരാധകർ ഒരുപോലെ ഈ ടീസറിനെ ആവേശത്തോടെ സ്വീകരിച്ചിരിക്കുകയാണ്.
മാരുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു റൊമാന്റിക്-ഹൊറർ എന്റർടെയ്‌നറായാണ് അവതരിപ്പിക്കപ്പെടുന്നത്, ഇത് പ്രഭാസിന്റെ കരിയറിൽ ആദ്യമായി ഒരു ഹൊറർ ഴോണറിൽ അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് 'ദി രാജാ സാബ്' .
'ദി രാജാ സാബ്' ടീസർ, പ്രഭാസിന്റെ വിന്റേജ് ലുക്കും ഗംഭീരമായ വിഷ്വൽസും കൊണ്ട് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട് ഇതിനകം തന്നെ വിവിധ ഭാഷകളില്‍ ടീസര്‍ വ്യൂ മില്ല്യണുകള്‍ കടന്നിട്ടുണ്ട്. ഏകദേശം 1 മിനിറ്റ് 43 സെക്കൻഡ് ദൈർഘ്യമുള്ള ഈ ടീസർ ഒരു ദൃശ്യവിരുന്നാണ് എന്നാണ് പലയിടത്ത് നിന്നും ഉള്ള പ്രതികരണം. മാസ് വേഷം വിട്ട് പ്രഭാസ് കൂടുതല്‍ കോമഡി ചെയ്യുന്നു എന്ന പ്രത്യേകതയും പ്രേക്ഷകര്‍ക്ക് രസിച്ചിട്ടുണ്ട്.
എക്സ് പ്ലാറ്റ്‌ഫോമിൽ ടീസർ റിലീസിനെക്കുറിച്ചുള്ള പോസ്റ്റുകൾ വൻതോതിൽ വൈറലായിക്കഴിഞ്ഞു. "ടീസർ എല്ലാതരം പ്രേക്ഷകരിലും ഏകകണ്ഠമായ സ്വീകാര്യത നേടിയിരിക്കുന്നു. 'സലാർ', 'കൽക്കി' എന്നിവയ്ക്ക് പോലും ഇത്രയും ഏകകണ്ഠമായ പ്രതികരണം ലഭിച്ചിരുന്നില്ല," എന്നാണ് ഒരു പ്രഭാസ് ഫാന്‍ പേജ് ഇട്ട എക്സ് പോസ്റ്റ് പറയുന്നത്. ഇതിനകം തന്നെ ടീസറുകള്‍ യൂട്യൂബ് ട്രെന്‍റിംഗ് ലിസ്റ്റില്‍ ഇടം പിടിച്ചു കഴിഞ്ഞു.

2025 ഡിസംബര്‍ 5ന് ചിത്രം റിലീസ് ചെയ്യും. ഫാമിലി പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ഒരു ഫെസ്റ്റിവൽ ചിത്രമായിരിക്കുമെന്നാണ് നിർമാതാക്കൾ നേരത്തെ വിശേഷിപ്പിച്ചത്. പ്രഭാസിന്റെ മുൻ ചിത്രങ്ങളായ 'ബാഹുബലി', 'സലാർ', 'കൽക്കി 2898 എഡി' എന്നിവയുടെ വിജയത്തിന്റെ പശ്ചാത്തലത്തിൽ, 'ദി രാജാ സാബ്' ഒരു പാൻ-ഇന്ത്യ ബ്ലോക്ക്ബസ്റ്റർ ആകുമെന്നാണ് ആരാധകരുടെ വിശ്വാസം.


