ഓ​ഗസ്റ്റ് 14ന് ചിത്രം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യും.

സ്.എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് ആർആർആർ. വമ്പൻ സിനിമകളെയും പിന്നിലാക്കി ബോക്സ് ഓഫീസിൽ വൻ പടയോട്ടം നടത്തിയ ചിത്രത്തിന്റെ ടെലിവിഷൻ പ്രീമിയർ പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഓ​ഗസ്റ്റ് 14ന് ചിത്രം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യും. ഞായറാഴ്ച 7മണിക്കാണ് സ്ട്രീമിം​ഗ്. 

സ്റ്റാർ മായിൽ ആണ് തെലുങ്ക് വെർഷൻ പ്രീമിയർ ചെയ്യുക. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് അതേ ദിവസം രാത്രി 8 മണിക്ക് സീ സിനിമയിലും പ്രദർശിപ്പിക്കും. മാർച്ച് 25ന് തിയറ്ററുകളിൽ എത്തിയ ആർആർആർ 1100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. 

ജനുവരി 7ന് ആഗോളതലത്തില്‍ തിയറ്ററുകളിലെത്താനിരുന്ന ചിത്രമാണ് 'ആർആർആർ'. എന്നാൽ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് തീരുമാനം മാറ്റുക ആയിരുന്നു. ബാഹുബലി ഫ്രാഞ്ചൈസിക്കു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്നതായിരുന്നു ആര്‍ആര്‍ആറിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ബാഹുബലി 2 ഇറങ്ങി അഞ്ച് വര്‍ഷം കഴിഞ്ഞപ്പോഴായിരുന്നു ആര്‍ആര്‍ആര്‍ എത്തിയത്. 

Scroll to load tweet…

ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍, അളിയ ഭട്ട്, ഒലിവിയ മോറിസ്. സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. സായ് മാധവ് ബുറയാണ് സംഭാഷണങ്ങള്‍ ഒരുക്കിയത്. 

'ഏതെങ്കിലും സർക്കാരിനോ രാഷ്ട്രീയ പാർട്ടിക്കോ എതിരല്ല സിനിമ': വിമർശനങ്ങളിൽ കുഞ്ചാക്കോ ബോബൻ

ഇതിനിടയിൽ ആര്‍ആര്‍ആര്‍ സ്വവർഗ പ്രണയ കഥയെന്ന് മലയാളിയും ഓസ്കർ ജേതാവുമായ റസൂൽ പൂക്കുട്ടി പറഞ്ഞത് വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. സിനിമയിലെ നായികയായ ആലിയ ഭട്ട് വെറും ഒരു ഉപകരണമായിരുന്നുവെന്നും പൂക്കുട്ടി അഭിപ്രായപ്പെട്ടിരുന്നു. പൂക്കുട്ടിയുടെ അഭിപ്രായത്തെ വിമര്‍ശിച്ച് നിര്‍മാതാണ് ശോബു യര്‍ലഗദ്ദ രംഗത്തെത്തിയിരുന്നു. റസൂല്‍ പൂക്കുട്ടിയുടെ പ്രതികരണം തീര്‍ത്തും നിരാശജനകമാണെന്ന് ശോബു പറഞ്ഞു. റസൂല്‍ പൂക്കുട്ടിയോട് താൻ തീര്‍ത്തും വിയോജിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.