Asianet News MalayalamAsianet News Malayalam

RRR Movie : 'ആര്‍ആര്‍ആര്‍' ട്രെയിലര്‍ റിലീസ് അനൗൺസ്‍മെന്റ് വീഡിയോ

രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് അറിയിച്ച് വീഡിയോ.

Rajamouli new film rrr trailer release announcement video
Author
Kochi, First Published Dec 8, 2021, 12:45 PM IST

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് രാജമൗലിയുടെ (Rajamouli) 'ആര്‍ആര്‍ആര്‍' (RRR). 'ബാഹുബലി'യെന്ന ബ്രഹ്‍മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്നുവെന്നതു തന്നെയാണ് ആകാംക്ഷകള്‍ക്ക് കാരണം. 'ആര്‍ആര്‍ആര്‍' എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ നിറയുകയാണ്. ഇപോഴിതാ 'ആര്‍ആര്‍ആര്‍' ചിത്രത്തിന്റെ ട്രെയിലര്‍ ഒമ്പതിനാണ് റിലീസ് എന്ന് അറിയിച്ച് അനൗൺസ്‍മെന്റ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

രാജമൌലിയുടെ പുതിയ ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. 'ജനനി' അടക്കമുള്ള ചിത്രത്തിലേതായി വന്ന ഗാനങ്ങള്‍ ഒക്കെ വൻ ഹിറ്റായി മാറുകയും ചെയ്‍തിരുന്നു. രാജ്യമൊട്ടാകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് കെ കെ സെന്തില്‍ കുമാറാണ്. ഇപോള്‍ 'ആര്‍ആര്‍ആര്‍' ചിത്രത്തിന്റേതായി പുറത്തുവിട്ട സ്‍നീക്ക് പീക്ക് വീഡിയോ വൻ പ്രതീക്ഷകളാണ് സൃഷ്‍ടിച്ചിരിക്കുന്നത്. 

ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇംഗ്ലീഷിനു പുറമെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്‍പാനിഷ് ഭാഷകളിലും ചിത്രം എത്തും. ഹിന്ദി ഒഴികെയുള്ള പതിപ്പുകളുടെ സാറ്റലൈറ്റ് റൈറ്റ് സ്റ്റാര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ചാനലുകളിലാണ്. തെലുങ്ക് പതിപ്പ് സ്റ്റാര്‍ മായിലും തമിഴ് പതിപ്പ് സ്റ്റാര്‍ വിജയിലും മലയാളം പതിപ്പ് ഏഷ്യാനെറ്റിലും കന്നഡ പതിപ്പ് സ്റ്റാര്‍ സുവര്‍ണ്ണയിലും പ്രദര്‍ശിപ്പിക്കും.

രാജമൗലിയുടെ പുതിയ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവരാണ് എത്തുക.  അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ താരങ്ങളാണ് രാജമൗലിയുടെ 'ആര്‍ആര്‍ആറി'ല്‍ അഭിനയിപ്പിക്കുക. 1920കള്‍ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്‍റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios