ഇന്ത്യയിലും പാകിസ്ഥാനിലുമായി സ്ഥിതി ചെയ്യുന്ന സിന്ധൂ നദീതട സംസ്കൃതിയെ കുറിച്ച് കുറച്ചേറെ പഠനങ്ങള്‍ ഇതിനകം നടന്നിട്ടുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററില്‍ ഈ പൗരാണിക കാലഘട്ടത്തെ കുറിച്ച് ഒരു സിനിമ എന്ന ആശയം ശക്തമായി. ആനന്ദ് മഹീന്ദ്രയും എസ് എസ് രാജമൗലിയുമായിരുന്നു ചര്‍ച്ചയുടെ പ്രധാന കേന്ദ്രങ്ങള്‍. 


ന്ത്യന്‍ ഉപഭൂഖത്തില്‍ നിന്ന് ലഭ്യമായവയില്‍ വച്ച് ഏറ്റവും പൗരാണികമായ ജീവിതം നയിച്ചിരുന്ന സമൂഹം സിന്ധു നദീതട സംസ്കൃതിയാണ്. ഇതിനൊരു അപവാദമായി തമിഴ്നാട്ടിലെ കീഴാതിയില്‍ നടക്കുന്ന ഉത്ഖനനങ്ങള്‍ തെളിവ് നല്‍കിയിട്ടുണ്ടെങ്കിലും ദ്രാവിഡ സംസ്കൃതിയെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കാനിരിക്കുന്നേയുള്ളൂ. എന്നാല്‍ ഇന്ന് ഇന്ത്യയിലും പാകിസ്ഥാനിലുമായി സ്ഥിതി ചെയ്യുന്ന സിന്ധൂ നദീതട സംസ്കൃതിയെ കുറിച്ച് കുറച്ചേറെ പഠനങ്ങള്‍ ഇതിനകം നടന്നിട്ടുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററില്‍ ഈ പൗരാണിക കാലഘട്ടത്തെ കുറിച്ച് ഒരു സിനിമ എന്ന ആശയം ശക്തമായി. 

ഇന്ത്യന്‍ വ്യവസായി ആനന്ദ് മഹീന്ദ്ര, സിനിമാ സംവിധായകനായ രാജമൗലിയോട് സിന്ധുനദീതട സംസ്‌കാരത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സിനിമ സംവിധാനം ചെയ്യുമോയെന്ന് അഭ്യര്‍ത്ഥിച്ചതായിരുന്നു തുടക്കം. ആനന്ദ് മഹീന്ദ്രയുടെ അഭ്യര്‍ത്ഥനയ്ക്ക് മറുപടിയുമായി രജമൗലി രംഗത്തെത്തിയതോടെ നെറ്റിസണ്‍സിനിടെയില്‍ സിന്ധു നദീതട സംസ്കാരത്തെ കുറിച്ച് ഒരു സിനിമയെന്ന ആവശ്യം ഉയര്‍ന്നു. രാജമൗലിയുടെ ഇന്ത്യൻ ദേശചരിത്ര സിനിമകള്‍ വാണിജ്യ വിജയം നേടിയവയാണ്. മഗധീര, ബാഹുബലി: ദി ബിഗിനിംഗ്, ബാഹുബലി 2: ദി കൺക്ലൂഷൻ, ആർആർആർ തുടങ്ങി ഇന്ത്യയിലും വിദേശത്തും ഒരു പോലെ സ്വീകരിക്കപ്പെട്ട പൗരാണിക സിനിമകളുടെ സംവിധായകനും നിര്‍മ്മാതാവുമാണ് രാജമൗലി. 

Scroll to load tweet…

"ചരിത്രത്തെ ജീവസുറ്റതാക്കുകയും നമ്മുടെ ഭാവനയെ ഉണർത്തുകയും ചെയ്യുന്ന അതിശയകരമായ ചിത്രീകരണങ്ങളാണ് ഇവ. ആ കാലഘട്ടത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ചലച്ചിത്ര പ്രോജക്റ്റ് പരിഗണിക്കാൻ @ssrajamouli യോട് ആവശ്യപ്പെടുക. അത് ആ പുരാതന നാഗരികതയെക്കുറിച്ച് ലോകത്തിന് തന്നെ ഒരു അവബോധമുണ്ടാക്കും.." ആനന്ദ് മഹീന്ദ്ര, ദേശി തഗ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് എഴുതി. ഹാരപ്പ, മോഹൻജൊ ദാരോ, ധോലവീര, ലോഥൽ, കാളിബംഗൻ, ബനാവാലി, രാഖിഗർഹി, സുർക്കോട്ടഡ, ചൻഹു ദാരോ, രൂപാർ എന്നിവയുൾപ്പെടെയുള്ള സിന്ധുനദീതട സംസ്‌കാരത്തിലെ പുരാതന നഗരങ്ങളുടെ ചിത്രങ്ങളായിരുന്നു ആ ട്വറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവയ്ക്കപ്പെട്ടത്. \

Scroll to load tweet…

ആനന്ദിന്‍റെ ആവശ്യത്തോടെ പ്രതികരിച്ച് കൊണ്ട് രാജമൗലി രംഗത്ത് വന്നു. തനിക്ക് അത്തരമൊരു ആശയം നേരത്തെ തോന്നിയിരുന്നെന്നും എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും അത് നടന്നില്ലെന്നും അദ്ദേഹം മറുപടി കുറിപ്പില്‍ സൂചിപ്പിച്ചു. സിന്ധു നദീതട സംസ്കൃതിയുടെ ഭാഗമായ മോഹന്‍ജദാരോ സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ അനുഭവവും അദ്ദേഹം വിവരിച്ചു. 'അതെ സർ... ധോലവീരയിൽ മഗധീരയുടെ ഷൂട്ടിംഗ് നടക്കുമ്പോൾ, വളരെ പുരാതനമായ ഒരു മരം കണ്ടു, അത് ഫോസിലായി മാറിയിരുന്നു. ആ മരം എന്നില്‍ സിന്ധുനദീതട സംസ്കാരത്തിന്‍റെ ഉയർച്ചയും തകർച്ചയും സംബന്ധിച്ച ഒരു സിനിമാ ചിന്തയുണ്ടാക്കി !! കുറച്ച് വർഷങ്ങൾക്ക് ശേഷം പാകിസ്ഥാൻ സന്ദർശിച്ചു. അന്ന് മോഹൻജദാരോ സന്ദർശിക്കാൻ ഏറെ ശ്രമം നടത്തി. സങ്കടകരമെന്നു പറയട്ടെ, അനുമതി നിഷേധിക്കപ്പെട്ടു,' അദ്ദേഹം ട്വീറ്റ് ചെയ്തു. രാജമൗലിയുടെ മറുപടിക്ക് കുറിപ്പുമായി വീണ്ടും ആനന്ദ് മഹീന്ദ്രയെത്തി. "ഇത് കേട്ടതിൽ സന്തോഷമുണ്ട്. അതിനായി ശ്രമിക്കൂ!" അദ്ദേഹം രാജമൗലിയോട് പറഞ്ഞു. 

Scroll to load tweet…

ആനന്ദ് മഹീന്ദ്രയുടെ ആവശ്യം ഏതായാലും ട്വിറ്ററില്‍ വലിയതോതില്‍ ചര്‍ച്ചയായി. നിരവധി പേര്‍ കമന്‍റുമായിയെത്തി. പലരും അത്തരത്തിലൊരു സിനിമയുടെ ആവശ്യം ഉന്നയിച്ചു. ചിലര്‍ സഞ്ജയ് ലീല ബന്‍സാലിയും ഇത്തരമൊരു ചിത്രം നന്നായി ചെയ്യുമെന്ന് അഭിപ്രായപ്പെട്ടു. മറ്റ് ചിലര്‍ ആനന്ദിന്‍റെ ആവശ്യത്തെ അനുകൂലിച്ചും രംഗത്തെത്തി. അടുത്ത് തന്നെ സിന്ധു നദീതട സംസ്കാരത്തിന്‍റെ കഥ പറയുന്ന ഒരു ഇന്ത്യന്‍ സിനിമ പ്രതീക്ഷിക്കാമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.