Asianet News MalayalamAsianet News Malayalam

ഇതു അതുക്കും മേലേ, ബാഹുബലിക്ക് ശേഷം ആര്‍ആര്‍ആര്‍, രാജമൗലി ചിത്രത്തിന്റെ മെയ്‍ക്കിംഗ് വീഡിയോ

എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ആര്‍ആറിന്റെ മെയ്‍ക്കിംഗ് വീഡിയോ.

Rajamouly RRR making video
Author
Kochi, First Published Jul 15, 2021, 11:39 AM IST

ബാഹുബലി എന്ന വൻ വിജയ ചിത്രത്തിന് ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന സിനിമയാണ് രൗദ്രം രണം രുദിരം( ആര്‍ആര്‍ആര്‍). ബാഹുബലിയേക്കാളും വലിയ ക്യാൻവാസിലാണ് ചിത്രം എത്തുക. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സിനിമയുടെ മേക്കിംഗ് വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്.

റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് സ്വന്തമാക്കിയിട്ടുമുണ്ട് ആര്‍ആര്‍ആര്‍. 450 കോടി രൂപയില്‍ പൂര്‍ത്തിയാകുന്ന ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. ഡിജിറ്റല്‍ സാറ്റ്‌ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്‌ളിക്‌സ്, സ്റ്റാര്‍ഗ്രൂപ്പ് മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയ കമ്പനികള്‍. 

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും .രാം ചരണും ജൂനിയര്‍ എന്‍ടിആറുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ഇതിന് പുറമേ ആലിയ ഭട്ടും അജയ് ദേവ്‍ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.

വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ..കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചത്.' ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios