Asianet News MalayalamAsianet News Malayalam

രൗദ്രം രണം രുധിരം, രാജമൗലിയുടെ ബ്രഹ്‍മാണ്ഡ ചിത്രത്തിന്റെ മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടു

ഒരിക്കലും കണ്ടിട്ടില്ലാത്ത അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് പരസ്‍പരം അറിയാമായിരുന്നെങ്കില്‍ എങ്ങനെയായിരിക്കും എന്നാണ് ചിത്രം പറയുന്നത് എന്ന് രാജമൗലി പറയുന്നു.

Rajamoulys RRR motion poster out
Author
Hyderabad, First Published Mar 25, 2020, 12:55 PM IST

ബാഹുബലി എന്ന ബ്രഹ്‍മാണ്ഡ ചിത്രത്തിനു ശേഷം രാജമൗലിയുടെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആര്‍ആര്‍ആര്‍ എന്ന ചുരുക്കപ്പേരില്‍ തുടങ്ങിയ സിനിമയുടെ പ്രഖ്യാപനം മുതല്‍ തന്നെ ആരാധകര്‍ ആകാംക്ഷയിലുമായിരുന്നു. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മോഷൻ പോസ്റ്റര്‍ റിലീസ് ചെയ്‍തിരിക്കുകയാണ്.  റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടുണ്ട്.

രൗദ്രം രണം രുധിരം എന്നാണ് ചിത്രത്തിന്റെ പേര്.  ജൂനിയര്‍ എൻ ടി ആര്‍, രാംചരണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് ഇവര്‍. ചിത്രം ഒരു സാങ്കല്‍പ്പിക കഥയാണ് എന്നാണ് രാജമൗലി പറയുന്നത്. കൊമരം ഭീം, അല്ലൂരി സീതാരാമ രാജു എന്നിവരുടെ കഥകള്‍ സാമ്യമുള്ളവയാണ്. പക്ഷേ അവര്‍ കണ്ടിട്ടില്ല. അവര്‍ തമ്മില്‍ പരസ്‍പരം അറിയാമെങ്കില്‍ എങ്ങനെയായിരുന്നുവെന്നാണ് ചിത്രം പറയുന്നത്. സീതാരാമ രാജുവായി രാം ചരണും. കോമരം ഭീമായ ജൂനിയര്‍ എൻടിആറും അഭിനയിക്കുന്നു. അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട് എന്നിവരും ചിത്രത്തിലുണ്ട്. കെ കെ സെന്തില്‍കുമാര്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കോസ്റ്റ്യൂം രാമ രാജമൗലി. 2021 ജനുവരി എട്ടിനാണ് ചിത്രം റിലീസ് ചെയ്യുക.

Follow Us:
Download App:
  • android
  • ios