രാജമൗലിയും മഹേഷ് ബാബുവും ഒന്നിക്കുന്ന ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്.

എസ് എസ് രാജമൗലിയുടെ പുതിയ ചിത്രത്തില്‍ മഹേഷ് ബാബു നായകനാകുന്നു എന്ന റിപ്പോര്‍ട്ട് വൻ ചര്‍ച്ചയായത്. മഹേഷ് ബാബു രാജമൗലിയുടെ സംവിധാനത്തിലുള്ള ചിത്രത്തില്‍ നായകനാകുമ്പള്‍ വമ്പൻ ഹിറ്റാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. അതിനാല്‍ പുതിയ അപ്‍ഡേറ്റുകള്‍ക്കായും കാത്തിരിക്കുകയാണ്. ഒരു നോവലിനെ ആസ്‍പദമാക്കിയാണ് രാജമൗലിയുടെ ചിത്രം എന്ന റിപ്പോര്‍ട്ടാണ് ആരാധകര്‍ ചര്ച്ചയാക്കുന്നത്.

തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദും രാജമൗലിയും ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികള്‍ ഏതാണ്ട് പൂര്‍ത്തീകരിച്ചിട്ടുണ്ട്. വില്‍ബര്‍ സ്‍മിത്തിനറെ നോവലുകള്‍ ആസ്‍പദമാക്കിയാകും ചിത്രം. നോവലിന്റെ കോപ്പിറൈറ്റ്സ് രാജമൗലി നേടിയിട്ടുണ്ട്. രാജമൗലിയുടെ മഹേഷ് ബാബു ചിത്രം രണ്ട് ഭാഗങ്ങളായിട്ടാകും എത്തുക എന്നും ആഫ്രിക്കൻ വനങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നുള്ളതാകും എന്നും റിപ്പോര്‍ട്ടുണ്ട്.

മഹേഷ് ബാബു നായകനാകുന്ന പുതിയ ചിത്രമായി പ്രദര്‍ശനത്തിനെത്തിന് എത്താനുള്ളത് ഗുണ്ടുര്‍ കാരമാണ്. ഗുണ്ടുര്‍ കാരത്തിന്റെ പ്രമോഷണല്‍ മെറ്റീരിയലുകള്‍ സിനിമയില്‍ പ്രതീക്ഷ വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്. സംവിധാനം നിര്‍വഹിക്കുന്നത് ത്രിവിക്രം ശ്രീനിവാസാണ്. മഹേഷ് ബാബുവിന്റെ ഗുണ്ടുര്‍ കാരത്തിന്റെ തിരക്കഥയും ത്രിവിക്രം ശ്രീനിവാസനാണ്.

മഹേഷ് ബാബു നായകനായി എത്തുന്ന ചിത്രമായ ഗുണ്ടുര്‍ കാരത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ നിര്‍മാതാവ് നാഗ വംശി പ്രവചിച്ചത് ചര്‍ച്ചയായിരുന്നു. ഹിറ്റ്മേക്കര്‍ എസ് എസ് രാജമൗലി ചിത്രങ്ങള്‍ക്ക് ലഭിക്കുംവിധം ത്രിവിക്രം ശ്രീനിവാസിന്റെ ഗുണ്ടുര്‍ കാരവും കളക്ഷൻ നേടുമെന്നാണ് നാഗ വംശി പ്രവചിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ സംവിധായകൻ എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആറും ബാഹുബലിയൊക്കെ 1000 കോടിയിലധികം നേടി റെക്കോര്‍ഡിട്ടതാണ്. അതിനാല്‍ നിര്‍മാതാവ് നാഗ വംശി പറഞ്ഞതു കേട്ട് മഹേഷ് ബാബുവിന്റെ ആരാധകര്‍ ഗുണ്ടുര്‍ കാരത്തിനായി കാത്തിരിക്കുകയാണ്.

Read More: സുരേഷ് ഗോപിയോട് ഏറ്റുമുട്ടാൻ പൊന്നും താരം, എസ് ജെ സൂര്യ മലയാളത്തിലേക്കോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക