കൊച്ചി: രാജന്‍ പി ദേവിന്‍റെ മകനും നടനുമായ ഉണ്ണി പി ദേവ് വിവാഹിതനായി. പ്രിയങ്കയാണ് വധു. വിവാഹ ചടങ്ങില്‍ സിനിമാ-സീരിയല്‍ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. 

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി ചലച്ചിത്ര മേഖലയിലേക്ക് എത്തുന്നത്. പിന്നീട് ഇടി, രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി എന്നീ സിനിമകളിലും അഭിനയിച്ചു. ഉണ്ണിയുടെ സഹോദരന്‍ ജിബില്‍ രാജും അഭിനേതാവാണ്.