ചെന്നൈ: തമിഴകത്തിന്‍റെ സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്‍റെ സിനിമകളും സംഭാഷണങ്ങളും മാത്രമല്ല അദ്ദേഹത്തിന്‍റെ നില്‍പ്പും നടപ്പും വരെ അനുകരിക്കാന്‍ ശ്രമിക്കുന്നവരാണ് രജനി ആരാധകര്‍.  പ്രായം തളര്‍ത്താത്ത രജനിയുടെ സ്റ്റൈലിഷ് ലുക്കിനെ അനുകരിച്ച് വാര്‍ത്തകളില്‍ ഇടം നേടുകയാണ് അദ്ദേഹത്തിന്‍റെ പേരക്കുട്ടി. സൗന്ദര്യ രജനീകാന്തിന്‍റെ മകൻ വേദാണ് മുത്തച്ഛന്‍റെ സ്റ്റൈല്‍ അനുകരിച്ചത്. 

സൗന്ദര്യ രജനീകാന്ത് തന്നെയാണ് ട്വിറ്ററിലൂടെ മുത്തച്ഛന്‍റെയും കൊച്ചുമകന്‍റെയും ചിത്രം പങ്കുവെച്ചത്. ചിത്രം ആഘോഷമാക്കിയ ആരാധകര്‍ രജനികാന്തിനെ താത്ത എന്ന് വിളിക്കരുതെന്നും അദ്ദേഹത്തിന് പ്രായമേറുകയില്ലെന്നും എല്ലാക്കാലവും അദ്ദേഹം സ്റ്റൈല്‍ മന്നനും തലൈവയുമാണെന്ന് കമന്‍റ് ചെയ്തു. എന്നാല്‍ കുട്ടി എന്ത് ചെയ്താലും അത് രജനിയുടെ സ്റ്റൈലാക്കി മാറ്റാന്‍ ശ്രമിക്കരുതെന്നും ചില ആരാധകര്‍ പറയുന്നു.