ചെന്നൈ: രജനികാന്തും എ ആര്‍ മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രം 'ദര്‍ബാറി'ല്‍ ട്രാന്‍സ്ജെന്‍ഡര്‍ നടിയും. വിജയ് സേതുപതി നായകനായ 'ധര്‍മദുരൈ'യില്‍ അഭിനയിച്ച നടി ജീവയാണ് രജനിക്കൊപ്പം സ്ക്രീന്‍ പങ്കിടുന്നത്. ജീവയും രജനികാന്തും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നയന്‍താരയാണ് ദര്‍ബാറില്‍ രജനിയുടെ നായിക. എസ് ജെ സൂര്യയാണ് വില്ലനായി എത്തുന്നത്.

 27 വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി 'ദര്‍ബാറി'നുണ്ട്. എസ് ജെ 1992- ല്‍ പുറത്തിറങ്ങിയ പാണ്ഡ്യന്‍ ആണ് രജനി അവസാനമായി പൊലീസായി അഭിനയിച്ച ചിത്രം. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.