മോഹൻലാല്‍ ആരാധകരുടെ ആവേശമായി മാറിതുടങ്ങിയ ആദ്യ ചിത്രങ്ങളില്‍ ഒന്നാണ് രാജാവിന്റെ മകൻ. രാജാവിന്റെ മകൻ വെള്ളിത്തിരയില്‍ എത്തിയിട്ട് 34 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇന്നും പ്രേക്ഷകരുള്ള സിനിമയാണ് രാജാവിന്റെ മകൻ. 1986ല്‍ ആയിരുന്നു ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. മമ്മൂട്ടി ഉപേക്ഷിച്ച ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ മുപ്പത്തിനാലാം വര്‍ഷത്തില്‍ രാജാവിന്റെ മകൻ ഒരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നു.

ട്വിറ്ററിലാണ് ചിത്രം റെക്കോര്ഡ് സ്വന്തമാക്കിയിരിക്കുന്നത്. #34YearsOfRajavinteMakan എന്ന ഹാഷ് ടാഗോടു കൂടി പങ്കുവെച്ച് ട്വീറ്റാണ് ട്രെൻഡായത്. 24 മണിക്കൂർ കൊണ്ട് ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട മലയാള സിനിമ ടാഗ് എന്ന റെക്കോർഡും ചിത്രം സ്വന്തമാക്കി. 50 ലക്ഷം ട്വീറ്റുകളാണ്  ഹാഷ് ടാഗ് കഴിഞ്ഞ ദിവസം ട്വിറ്ററിൽ നേടിയത്. മോഹൻലാല്‍ ചിത്രങ്ങളുടെ തിളക്കത്തില്‍ എന്നും രാജാവിന്റെ മകനുമുണ്ട്.  ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ തമ്പി കണ്ണന്താനമാണ് ചിത്രം സംവിധാനം ചെയ്‍തത്.  സുരേഷ് ഗോപി, രതീഷ്, അംബിക തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു.