രക്തത്തിൽ കുളിച്ച പകുതി മുറിഞ്ഞ ഒരു ആയുധത്തിന്റെ ചിത്രവുമായാണ് ജയിലർ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. 

രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ‍ർ പുറത്തുവിട്ട് അണിയറപ്രവ‍ർത്തകർ. രജനികാന്തിന്റെ 169ാമത്തെ ചിത്രമായ 'ജയിലറു'ടെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. തലൈവ‍ർ 169 എന്ന് താൽക്കാലികമായി വിളിച്ചിരുന്ന ചിത്രത്തിന്റെ പേരും ഇതാദ്യമായാണ് പുറത്തുവിടുന്നത്. നെൽസൺ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സം​ഗീതം ഒരുക്കുന്നത്. രക്തത്തിൽ കുളിച്ച പകുതി മുറിഞ്ഞ ഒരു ആയുധത്തിന്റെ ചിത്രവുമായാണ് ജയിലർ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. 

Read Also: 'തലൈവര്‍ 169': രജനികാന്ത് ചിത്രത്തോട് 'നോ' പറഞ്ഞ് ഐശ്വര്യ റായ്

നെല്‍സണ്‍ ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്‍ത ബീസ്റ്റ് പ്രതീക്ഷകള്‍ക്കൊത്ത് ഉയരാത്തതിനാല്‍ സംവിധായകനെ മാറ്റുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇക്കാര്യം വാസ്‍തവമല്ലെന്ന് പിന്നീട് വ്യക്തമായിരുന്നു. കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചത്. സണ്‍ പിക്ചേഴ്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍. 

Scroll to load tweet…

Read Also:'ബീസ്റ്റ്' ഇഷ്ടമായില്ല; 'തലൈവര്‍ 169'ല്‍ നിന്ന് നെല്‍സണെ ഒഴിവാക്കാന്‍ രജനീകാന്ത്?

എല്ലാ വിജയ് ചിത്രങ്ങളെയും പോലെ വന്‍ പ്രീ- റിലീസ് ഹൈപ്പ് സൃഷ്ടിച്ച് എത്തിയ ചിത്രമായിരുന്നു ബീസ്റ്റ്. ഡോക്ടര്‍ എന്ന വന്‍ പ്രേക്ഷകപ്രീതി സൃഷ്ടിച്ച ചിത്രം ഒരുക്കിയ നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആണ് സംവിധാനം എന്നതും ആ ഹൈപ്പ് വര്‍ധിപ്പിച്ച ഒരു കാരണമാണ്. എന്നാല്‍ പ്രേക്ഷകരുടെ പ്രിയം നേടാന്‍ ചിത്രത്തിന് കഴിഞ്ഞില്ല. ആദ്യദിനം മുതല്‍ നെഗറ്റീവ് റിവ്യൂസ് പ്രവഹിക്കാന്‍ തുടങ്ങിയതോടെ ചിത്രത്തിന് പ്രതീക്ഷിച്ച കളക്ഷനിലേക്കു പോകാനും കഴിഞ്ഞിjരുന്നില്ല. ഇതോടെയാണ് രജനീകാന്തിന്റെ 169ാമത് ചിത്രത്തിന്റെ സംവിധായകനായി പ്രഖ്യാപിച്ചിരുന്ന നെൽസണെ ചിത്രത്തിൽ നിന്ന് മാറ്റുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. എന്നാൽ ഈ വാർത്തകളെ പാടെ തള്ളിക്കൊണ്ടാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയിരിക്കുന്നത്. 

ഇപ്പോഴിതാ രജനികാന്ത് നായകനാകുന്ന ചിത്രത്തിലെ നായികയാകാൻ ഐശ്വര്യ റായ്‍ വിസമ്മതിച്ചുവെന്ന വാര്‍ത്തകളാണ് പുറത്തുവന്നിരുന്നു. തലൈവര്‍ 169 പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ചിത്രത്തിലെ നായികയായി പറഞ്ഞുകേട്ടത് ഐശ്വര്യ റായ്‍യുടെ പേരായിരുന്നു. എന്നാല്‍ രജിനികാന്തിന്റ പുതിയ ചിത്രത്തില്‍ ഐശ്വര്യ റായ്‍ നായികയായേക്കില്ല എന്ന വാര്‍ത്തകളാണ് ഒടുവിലായി പുറത്തുവന്നത്.