വേട്ടയ്യൻ എന്ന സിനിമയുടെ ചിത്രീകരണ വീഡിയോ പുറത്ത്.

തമിഴകത്തിന്റെ രജനികാന്ത് നായകനായി വന്ന ചിത്രമാണ് വേട്ടയ്യൻ. മലയാളത്തിന്റെ ഫഹദും ചിത്രത്തില്‍ നിര്‍ണായക കഥാപാത്രമായി ഉണ്ടായിരുന്നു എന്നത് പ്രത്യേകത ആണ്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തില്‍ ഫഹദിന്റെ കഥാപാത്രമായുള്ള പ്രകടനത്തിന്. വേട്ടയ്യനിലെ ഫഹദിന്റെ ഒരു ബിടിഎസ് വീഡിയോ പുറത്തുവിട്ടതും ശ്രദ്ധയാക്ര‍ഷിക്കുകയാണ് എന്നതാണ് റിപ്പോര്‍ട്ട്.

ലൈക്ക പ്രൊഡക്ഷൻസാണ് വേട്ടയ്യൻ എന്ന ചിത്രം നിര്‍മിച്ചത്. കമ്പനി രജനികാന്തിനെ നായകനായി നിര്‍മിച്ച ചിത്രങ്ങളുടെ നഷ്‍ടം നികത്താൻ സാധിക്കുന്ന വൻ കളക്ഷൻ വേട്ടയ്യന് നേടാനാകുന്നില്ല. അതിനാല്‍ രജനികാന്ത് എന്തായാലും നഷ്‍ടപരിഹാരം തങ്ങള്‍ക്ക് നല്‍കണമെന്ന് ലൈക്ക പ്രൊഡക്ഷൻസ് തമിഴ് താരത്തിനോട് നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ രജനികാന്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Scroll to load tweet…

യുഎ സര്‍ട്ടിഫിക്കറ്റാണ് വേട്ടയ്യന് ലഭിച്ചിരുന്നത്. സംവിധായകൻ ടി ജെ ജ്ഞാനവേലാണ് നിര്‍വഹിച്ചത്. ഛായാഗ്രഹണം എസ് ആർ കതിർ. രജനികാന്തിനൊപ്പം ഫഹദ് ഫാസിനു പുറമേ ചിത്രത്തില്‍ മഞ്‍ജു വാര്യർ, അമിതാഭ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്‍ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും മറ്റ് പ്രധാന താരങ്ങളായി ഉണ്ട്.

സംഗീതം അനിരുദ്ധ് രവിചന്ദർ നിര്‍വഹിക്കുന്നുവെന്നത് ചിത്രത്തിന്റെ പ്രധാനപ്പെട്ട ആകര്‍ഷണമാണ് എന്നാണ് അഭിപ്രായങ്ങള്‍. കലാസംവിധാനം കെ കതിർ ആണ്. വസ്ത്രാലങ്കാരം അനു വർദ്ധൻ ആണ്. അൻപറിവ് രജനികാന്തിന്റെ വേട്ടയ്യന്റെ ആക്ഷൻ സംവിധാനം നിര്‍വഹിക്കുമ്പോള്‍ പിആര്‍ഒ ശബരി ആണ്.

Read More: 'ചിത്രീകരണത്തിനിടെ എനിക്ക് വേദനയുണ്ടാകുമ്പോള്‍ നിര്‍ത്താൻ പറയും', ആരോഗ്യാവസ്ഥ വെളിപ്പെടുത്തി നടൻ ദുല്‍ഖര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക