അമ്പതാമത് ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ രജനികാന്തും അമിതാഭ് ബച്ചനും മുഖ്യാതിഥികളായിരുന്നു. രജനികാന്തിന് അമിതാഭ് ബച്ചൻ ആദരവ് അര്‍പ്പിക്കുകയും ചെയ്‍തു. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാവുകയുമാണ്. ഇരുവരും പരസ്‍പരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ക്ക് ഇടയില്‍ ചര്‍ച്ചയാകുന്നത്.

അമിതാഭ് ബച്ചനെ ഒരു പ്രചോദനം എന്ന് വിശേഷിപ്പിച്ച രജനികാന്ത് അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. രജനികാന്ത് തന്റെ കുടുംബത്തിന്റെ ഭാഗമാണ് എന്നായിരുന്നു അമിതാഭ് ബച്ചൻ പറഞ്ഞത്.  പലപ്പോഴും അദ്ദേഹത്തിന് ഞാൻ ചില ഉപദേശങ്ങള്‍ നല്‍കാറുണ്ട്. അദ്ദേഹം എനിക്കും ചില നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട്. പക്ഷേ ഒരിക്കലും ഞങ്ങള്‍ അവ പാലിക്കാറില്ല. ബന്ധങ്ങള്‍ എന്നാല്‍ ഇതിനൊക്കെ അപ്പുറമാണ് എന്നാണ് എനിക്ക് തോന്നുന്നുത്- അമിതാഭ് ബച്ചൻ പറഞ്ഞു.