Asianet News MalayalamAsianet News Malayalam

രജനികാന്ത് ചിത്രത്തെ കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ച് സിരുത്തൈ ശിവ, ആരാധകര്‍ ആവേശത്തില്‍

സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ അണ്ണാത്തെ എന്ന സിനിമയിലാണ് രജനികാന്ത് നായകനാകുന്നത്.

Rajinikanth join the sets of Siruthai Siva's Annaatthe on Dec 15
Author
Chennai, First Published Dec 12, 2020, 8:21 PM IST

രജനികാന്തിന്റെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അണ്ണാത്തെ. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സിനിമയുടെ കുറിച്ച് ഭാഗം ചിത്രീകരണം നടത്തിയിരുന്നു.  കൊവിഡ് കാരണമാണ് ചിത്രീകരണം മുടങ്ങിയത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം വീണ്ടും തുടങ്ങുന്നതിനെ കുറിച്ച് സിരുത്തൈ ശിവ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നു.

രജനികാന്ത് സിനിമയുടെ സെറ്റില്‍ ഉടൻ ജോയിൻ ചെയ്യുമെന്നാണ് സിരുത്തൈ ശിവ പറയുന്നത്. അടുത്ത 15ന് ചിത്രീകരണം ആരംഭിക്കുമെന്ന് സിരുത്തൈ ശിവ അറിയിച്ചു. രജനികാന്തിന് ജന്മദിന ആശംസകള്‍ നേര്‍ന്നപ്പോള്‍ വീഡിയോ സന്ദേശമായാണ് സിരുത്തൈ ശിവ ഇക്കാര്യം അറിയിച്ചത്. സിരുത്തൈ ശിവയുടെ പ്രഖ്യാപനം ആരാധകരെ ആവശത്തിലാക്കിയിട്ടുണ്ട്. രജനികാന്തിന്റെ അഭിനയം തന്നെയായിരിക്കും ചിത്രത്തിന്റെ ആകര്‍ഷണം. ഒരു ഗ്രാമീണ പശ്ചാത്തലത്തിലാണ് സിരുത്തൈ ശിവ സിനിമ ഒരുക്കുന്നത്.

ഖുശ്‍ബു, കീര്‍ത്തി സുരേഷ്, മീന തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

റാമോജി റാവു ഫിലിം സിറ്റിയിലാണ് അണ്ണാത്തെയുടെ ചിത്രീകരണം നടക്കുക.

Follow Us:
Download App:
  • android
  • ios