രംഗങ്ങളുടെ എല്ലാം ഹൈലൈറ്റ് എന്ന് പറയുന്നത് അനിരുദ്ധിന്റെ ബിജിഎമ്മുകൾ ആണ്.
തെന്നിന്ത്യയ്ക്ക് അകത്തും പുറത്തും ഒരുപോലെ ഓളമുണ്ടാക്കിയ ചിത്രമാണ് ജയിലർ. രജനികാന്ത് നായകനായി എത്തിയ ചിത്രത്തിൽ മോഹൻലാലും വിനായകനും കൂടെ എത്തിയതോടെ മലയാളികളും അതേറ്റെടുത്തു. ശിവരാജ് കുമാറിന്റെ അതിഥിവേഷവും ജയിലറിന്റെ പ്രധാന ഘടകങ്ങളിൽ ഒന്നായി മാറി. ആദ്യദിനം മുതൽ മികച്ച ബോക്സ് ഓഫീസ് പ്രതികരണം നേടിയ ചിത്രം ആകെ മൊത്തം 600 കോടി നേടിയെന്നാണ് കണക്കുകൾ. ജയിലർ ബ്ലോക് ബസ്റ്റർ വിജയം നേടിയതിന് പിന്നാലെ ട്രാൻസ്ഫോമേഷൻ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് സൺ പിക്ചേഴ്സ്.
മുത്തുവേൽ പാണ്ഡ്യന്റെ മകനെ കാണാതാകുന്നത് മുതലുള്ള രജനികാന്തിന്റെ ഭാവങ്ങൾ വീഡിയോയിൽ കാണാം. ജയിലറായ മുത്തുവേലിനെയും വർമന്റെ കോട്ടയിൽ എത്തുമ്പോഴുള്ള മുത്തുവേലിനെയും എല്ലാം വീഡിയോയിൽ കാണാം. ഇവയുടെ എല്ലാം ഹൈലൈറ്റ് എന്ന് പറയുന്നത് അനിരുദ്ധിന്റെ ബിജിഎമ്മുകൾ ആണ്.
നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രമാണ് ജയിലർ ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത ചിത്രത്തിന് ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റിയും ബോക്സ് ഓഫീസ് കളക്ഷനും നേടിയിരുന്നു. ആ പ്രകടനം തന്നെ ഒടിടി റിലീസ് വരെയും ചിത്രത്തിന് ലഭിച്ചു കൊണ്ടിരുന്നത്.

ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയബാലന്റെ ട്വീറ്റ് പ്രകാരം ജയിലറിന്റ അവസാന കളക്ഷൻ 650 കോടിയാണ്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ തിരിച്ചുവരവാണ് നെൽസൺ ദിലീപ്കുമാറിന് ലഭിച്ചിരിക്കുന്നതെന്നും ഇദ്ദേഹം ട്വീറ്റ് ചെയ്യുന്നു. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ ആണ് ജയിലര്‍ നിര്‍മിച്ചത്. തമന്ന, മിർന മേനോൻ, വസന്ത് രവി, ജാക്കി ഷ്രോഫ്, യോഗി ബാബു, കിഷോർ, രമ്യ കൃഷ്ണൻ തുടങ്ങി വൻ താര നിരതന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.
കൊവിഡ് മഹാമാരിക്കെതിരായ ശാസ്ത്രജ്ഞരുടെ പോരാട്ടം; 'ദ വാക്സിൻ വാർ' ട്രെയിലർ
