രജനികാന്ത് 25 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ നായികയായി ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും എത്തുന്നു

രാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എആര്‍ മുരുഗദോസ്-രജനികാന്ത് ചിത്രം ദര്‍ബാര്‍. രജനീകാന്ത് 25 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ നായികയായി ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും എത്തുന്നു. ചിത്രത്തിന്‍റെ ഷൂട്ടിങ് തിരക്കിലാണ് രജനികാന്തും നയന്‍താരയും. അതിനിടെ ചിത്രത്തിന്‍റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നു.

മുംബൈയിലെ ലൊക്കേഷനില്‍ ഇരുവരും ക്രിക്കറ്റ് കളിക്കുന്നതിന്‍റെ ഷൂട്ടിങ് ദൃശ്യങ്ങളാണ് പുറത്തു വന്നത്. എആര്‍ മുരുകദോസ് ആദ്യമായി രജനികാന്തുമായി ഒന്നിക്കുന്ന ചിത്രമാണ് ദര്‍ബാര്‍. ചിത്രത്തില്‍ രജനികാന്ത് ഇരട്ടവേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്ന് ആദ്യം റിപ്പോര്‍ട്ടുണ്ടായിരുന്നു.

പൊലീസ് ഓഫീസറായും സാമൂഹ്യ പ്രവര്‍ത്തകനായും രജനികാന്ത് അഭിനയിക്കുന്നുവെന്നാണ്റിപ്പോര്‍ട്ടുകള്‍. 1992 ല്‍ പുറത്തിറങ്ങിയ പാണ്ഡ്യനിലാണ് രജനി അവസാനമായി പൊലീസ് വേഷത്തിലെത്തിയത്. സന്തോഷ് ശിവനാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധായകൻ. 

ചിത്രങ്ങള്‍ കാണാം